KeralaNEWS

അജ്ഞാതവാസം അവസാനിച്ചു, നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടിന് ഇനി ജയിൽ വാസം

കൊച്ചി: ഒടുവിൽ റോയി വയലാട്ട് നിയമത്തിനു കീഴടങ്ങി. ഇന്ന് (ഞായർ) രാവിലെയാണ് മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിലെത്തി റോയി വയലാട്ട് കീഴടങ്ങിയത്. തുടർന്ന് കൊച്ചി സിറ്റിപോലീസ്   ഇയാളെ കസ്റ്റഡിയിലെടുത്തു. അതേസമയം, പോക്സോ കേസിലെ മറ്റൊരു പ്രതിയായ സൈജു എം. തങ്കച്ചൻ ഇപ്പോഴും ഒളിവിലാണ്.

കഴിഞ്ഞദിവസങ്ങളിൽ റോയിയുടെയും സൈജുവിന്റെയും വീടുകളിലും സ്ഥാപനങ്ങളിലും  പോലീസ് പരിശോധന നടത്തിയിരുന്നു. ഇവരുമായി ബന്ധമുള്ളവരുടെ വീടുകളിലും തിരച്ചിൽ നടത്തി. എന്നാൽ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കൊച്ചി നഗരവും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് പോലീസിന്റെ തിരച്ചിൽ തുടരുന്നതിനിടെയാണ് റോയി വയലാട്ട് ഇന്ന് രാവിലെ കീഴടങ്ങിയത്.

Signature-ad

റോയി വയലാട്ടിനും സൈജു തങ്കച്ചനും പോക്സോ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത് ഒരാഴ്ച മുമ്പാണ്. പിന്നാലെ ഇരുവരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇവരുടെ ജാമ്യാപേക്ഷയിൽ ഇടപെടാൻ സുപ്രീംകോടതിയും വിസമ്മതിച്ചു. തുടർന്ന് പ്രതികൾ ജാമ്യഹർജി പിൻവലിച്ചു.
നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ട്, സുഹൃത്ത് സൈജു തങ്കച്ചൻ, കോഴിക്കോട് സ്വദേശിനിയും ബിസിനസ് കൺസൾട്ടന്റുമായ അഞ്ജലി റീമാദേവ് എന്നിവരാണ് പോക്സോ കേസിലെ പ്രതികൾ.
എന്നാൽ അഞ്ജലി റീമാദേവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.

കോഴിക്കോട്ട് മാർക്കറ്റിങ് സ്ഥാപനം നടത്തി വരുന്ന അഞ്ജലി റീമ ദേവ് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലേയ്ക്ക് പെൺകുട്ടികളെ എത്തിച്ചിരുന്നതായും ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചിരുന്നതുമായി ഇവർക്കൊപ്പം ജോലി ചെയ്തിരുന്ന യുവതിയാണ് പരാതി നൽകിയത്. ബിസിനസ് മീറ്റിന് എന്ന പേരിൽ കൊച്ചിയിൽ എത്തിച്ച് സ്റ്റാർ ഹോട്ടലിൽ താമസിപ്പിച്ച് ക്ലബിൽ എത്തിക്കുന്നതാണ് രീതി എന്നു പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു.

മോഡലുകളായ  ആൻസി കബീറും അഞ്ജനയും മരിച്ച സംഭവത്തിന് ഒരാഴ്ച മുമ്പാണ് ഇവർ അഞ്ജലിക്കും മറ്റ് അഞ്ചു പെൺകുട്ടികൾക്കും ഒപ്പം കൊച്ചിയിലെത്തുന്നത്. പേരിന് ഒന്നുരണ്ടിടങ്ങളിൽ മീറ്റിങ് നടത്തിയ ശേഷം നമ്പർ 18 ഹോട്ടലിൽ എത്തിച്ച് ലഹരി നൽകാൻ ശ്രമിച്ചെങ്കിലും നിരസിച്ചു. റോയി വയലാട്ടിന്റെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിൽ വെച്ച് 2021 ഒക്ടോബർ 20ന്  അതിക്രമം ഉണ്ടായതായാണ് പരാതി. രാത്രി 10ന് ഹോട്ടലിലെ പാർട്ടി ഹാളിൽ റോയി വയലാട്ട് തന്നെയും മകളെയും കടന്നുപിടിച്ചു. ഇത് സൈജു തങ്കച്ചനും അഞ്ജലി റിമദേവും മൊബൈലിൽ പകർത്തിയത്രേ. വിവരം പുറത്തുപറഞ്ഞാൽ ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് മൂന്ന് പ്രതികളും ഭീഷണിപ്പെടുത്തി. ഇതാണ് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതി.

തുടർന്ന് ആൻസി കബീറിൻ്റെയും  അഞ്ജനയും മരണത്തോടെ ഈ വിവരം കോഴിക്കോട് സിറ്റി പൊലീസിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് കൊച്ചി പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് ഇവർക്കെതിരെ പോക്സോ കേസെടുക്കുന്നതും പ്രതികൾ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കുന്നതും. പെൺകുട്ടികൾ പലരും പൊലീസിൽ പരാതി നൽകിയില്ലെങ്കിലും മൊഴി നൽകിയിരുന്നു. ഈ മൊഴിയിലാണ് പ്രതികളുടെ മുൻകൂർ ജാമ്യം കോടതി തള്ളിയത്.
ഹോട്ടലിലെ പാർട്ടി ഹാളിൽ റോയി വയലാട്ട് തന്നെയും മകളെയും കടന്നുപിടിച്ചുവെന്നും ഇത് സൈജു തങ്കച്ചനും അഞ്ജലി റിമദേവും മൊബൈലിൽ പകർത്തിയെന്നും വിവരം പുറത്തുപറഞ്ഞാൽ ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് മൂന്ന് പ്രതികളും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്.ഐ.ആറിലുള്ളത്.

Back to top button
error: