KeralaNEWS

ഏറ്റവും ചെറിയ ക്രിസ്തു രൂപത്തിനുള്ള റെക്കോര്‍ഡ് കൃഷ്ണലാലിന്

കൊച്ചി: ഡോളോ ഗുളികയില്‍ തീര്‍ത്ത ഉണ്ണിയേശുവിന്റെ രൂപത്തിന് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരം.കലാസംവിധായകനും ചിത്രകാരനുമായ കെ.എസ്. കൃഷ്ണലാലാണ് ഡോളോ ഗുളികയില്‍ ഉണ്ണിയേശുവിന്റെ ശില്‍പം വരച്ചത്.
മിനിയേച്ചര്‍ രൂപങ്ങളോടുള്ള താല്‍പര്യവും നിര്‍മ്മാണത്തിലെ വെല്ലുവിളിയുമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്ന് കൃഷ്ണലാൽ പറയുന്നു.എംഎം ടിവിയില്‍ കലാസംവിധായകനായ കൃഷ്ണലാലിന് ടെലിവിഷന്‍ സെറ്റുകളുടെ ചെറുമാതൃകകളുണ്ടാക്കുന്നതിലൂടെയാണ് മിനിയേച്ചര്‍ രൂപങ്ങളുമായി പരിചയം. ചുമര്‍ചിത്ര രംഗത്തും കാരിക്കേച്ചറിങ്ങിലും ചിത്രരചനയിലും പരിചയമുള്ള കൃഷ്ണലാല്‍ തീരെച്ചെറിയ വസ്തുക്കളിലെ ശില്‍പനിര്‍മ്മാണം സ്വയം പരിശീലിച്ചതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: