അതിലൊന്നായിരുന്നു മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ഛന്നിയെ തറപറ്റിച്ച മൊബൈല്‍ റിപ്പയറിങ് ഷോപ്പിലെ ജോലിക്കാരന്‍ ലാഭ് സിങ്ങിന്റെ വിജയം. 37,550 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിനായിരുന്നു ലാഭ് സിങ്ങിന്റെ വിജയം.ബര്‍ണാലയില്‍ ലാഭ് സിങ് പഠിച്ച സ്‌കൂളിലെ തൂപ്പ് ജോലിക്കാരിയാണ് ലാഭ് സിങ്ങിന്‍റെ അമ്മ ബല്‍ദേവ് കൗര്‍.
“മകന്‍റെ വിജയത്തില്‍ അതിയായ സന്തോഷമുണ്ട്.പഞ്ചാബ് മുഖ്യമന്ത്രിയെയാണ് അവന്‍ തോല്‍പ്പിച്ചത്. നാടിനായി ഒരുപാട് സേവനങ്ങള്‍ അവന് ചെയ്യാനാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ഞാനൊരു തൂപ്പു ജോലിക്കാരിയാണ്. വര്‍ഷങ്ങളായി ഞാനീ സ്‌കൂളിന്റെ ഭാഗമാണ്. ഉപജീവനത്തിനായി കഠിനാധ്വാനം ചെയ്താണ് ഞങ്ങളിവിടം വരെയെത്തിയത്. മകന്‍ എം.എല്‍.എ ആയത് കൊണ്ട് ഈ ജോലി ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറല്ല”- ബല്‍ദേവ് കൗര്‍ പറഞ്ഞു.
അതേസമയം ഏറെ പ്രതീക്ഷയോടെ പഞ്ചാബിൽ കോൺഗ്രസ് അവതരിപ്പിച്ച മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും തോറ്റു.ആം ആദ്മി തരംഗം ആഞ്ഞ് വീശിയ പഞ്ചാബിൽ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങും തോറ്റവരുടെ പട്ടികയിൽ പെടുന്നു. പാട്യാല മണ്ഡലത്തിൽ ആംആദ്മി സ്ഥാനാർത്ഥി അജിത് പാൽ സിങ് കോഹ്‌ലിയോടാണ് ക്യാപ്റ്റൻ പരാജയം സമ്മതിച്ചത്.
പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ തന്നെയാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന്‍റെ അടിവേരറുത്തിരിക്കുന്നത്.മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗും പിസിസി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള തര്‍ക്കമുള്‍പ്പെടയുള്ള ആഭ്യന്തര മത്സരങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.അമരീന്ദർ സിങ് പിന്നീട് കോൺഗ്രസ് വിട്ട് ബിജെപി പക്ഷത്തേക്ക് നീങ്ങിയിരുന്നു.