പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നവരില്‍ ഡിമെന്‍ഷ്യ(മറവിരോഗം) സാധ്യത നാല് മടങ്ങ് വര്‍ധിപ്പിക്കുമെന്ന് പഠനം.തലച്ചോറിന്റെ ആരോഗ്യം ക്രമാതീതമായി കുറയുന്നതുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ക്കുള്ള പൊതുവായ പദമാണ് ഡിമെന്‍ഷ്യ. പ്രായമായവരില്‍ സാധാരണ കണ്ടുവരുന്ന രോഗങ്ങളിലൊന്നാണിത്.ഇത് പ്രായഭേദമന്യേ എല്ലാവർക്കും വരാം എന്നാണ് റിപ്പോർട്ട്.
പഠനത്തില്‍ നമ്മുടെ ജീവിതശൈലിയും ഡിമെന്‍ഷ്യ രോഗനിര്‍ണയത്തിനുള്ള സാധ്യതയും തമ്മില്‍ പ്രധാന ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നു.65 വയസോ അതില്‍ കൂടുതലോ പ്രായമുള്ള 525 മുതിര്‍ന്നവരെ ഗവേഷകര്‍ നിരീക്ഷിച്ചു. പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നവരില്‍ ഡിമെന്‍ഷ്യ രോഗനിര്‍ണയം നാലിരട്ടി കൂടുതലാണെന്ന് വിശകലനം വെളിപ്പെടുത്തി. മോശമായ ജീവിതശൈലി, ക്രമരഹിതമായ ഭക്ഷണശീലങ്ങള്‍, വ്യായാമക്കുറവ് എന്നിവയെല്ലാം ഇതിനുള്ള ഘടകങ്ങളാണ്.
ഒരു വ്യക്തിയ്ക്ക് ഒരു ദിവസത്തെ ഊര്‍ജം മുഴുവന്‍ നല്‍കേണ്ടത് പ്രഭാത ഭക്ഷണമാണ്.അതിനാൽത്തന്നെ പോഷകഗുണമുള്ള ഭക്ഷണങ്ങളാണ് രാവിലെ കഴിക്കേണ്ടത്.മുതിർന്നവരായാലും കുട്ടികളായാലും പ്രഭാതഭക്ഷണം മുടക്കുന്നത് നല്ലതല്ല.പ്രഭാതഭക്ഷണം മുടക്കുന്നത് നിരവധി ജീവിതശെെലി രോഗങ്ങൾക്ക് കാരണവുമാകും.ഇഡ്ഡലി, ദോശ, പുട്ട് പോലുള്ള വിഭവങ്ങളാണ് നമ്മൾ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്.
ഏറ്റവും മികച്ച പ്രഭാതഭക്ഷണമാണ് പുട്ടും കടലക്കറിയും.പുട്ടിലെ കാർബോഹൈഡ്രേറ്റും കടലയിലെ പ്രോട്ടീനും ബെസ്റ്റ് കോമ്പിനേഷനാണ്.ആവിയിൽ പുഴുങ്ങിയെടുക്കുന്നതിനാൽ പോഷകനഷ്ടം കുറവ്, ശരീരത്തിന് ഉന്മേഷം പകരാനുള്ള ശേഷി തുടങ്ങിയവയും ഈ ഭക്ഷണത്തിനുണ്ട്.
ഇഡ്‌ഡലി, ദോശ, ചെറുപയർ വേവിച്ചത്, നേന്ത്രപ്പഴം പുഴുങ്ങിയത്… തുടങ്ങിയവയും മികച്ച പ്രഭാത ഭക്ഷണങ്ങളാണ്.അതിരാവിലെ എഴുന്നേറ്റു കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽത്തന്നെ പ്രാതൽ കഴിക്കണം എന്നതാണ് ചട്ടം.
ബേക്കറി പലഹാരങ്ങൾ, വറുത്തതും പൊരിച്ചതുമായവ, സോഫ്‌റ്റ്‌ഡ്രിങ്ക്‌സ്,കൃത്രിമ മധുരം എന്നിവയെല്ലാം പ്രഭാത ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കണം.