ഇന്നു കൊച്ചുകുട്ടികൾ മുതൽ വലിയ ആളുകൾ വരെ ദാഹിക്കുമ്പോൾ ദാഹം തീർക്കാൻ പച്ച വെള്ളത്തേക്കാൾ കൂടുതലായി സോഫ്റ്റ് ഡ്രിങ്കുകളെയാണ് ആശ്രയിക്കുന്നത്.സോഫ്റ്റ് ഡ്രിങ്ക് എന്ന പേരിൽ മാത്രമേ സോഫ്റ്റ് ഉള്ളൂ, അതിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ തീരെ സോഫ്റ്റല്ലെന്ന് അറിയാമെങ്കിലും,അതിന്റെ പുറകെ പൊയ്ക്കൊണ്ടിരിക്കുന്നു ഇന്നത്തെ തലമുറ.ഈ ശീതളപാനീയങ്ങളുടെ ഉപയോഗം നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നോക്കാം.
എന്താണ് സോഫ്റ്റ് ഡ്രിങ്ക്?
സോഫ്റ്റ് ഡ്രിങ്ക്/ എയറേറ്റഡ് ഡ്രിങ്ക് / കാർബണേറ്റഡ് ഡ്രിങ്ക് / എനർജി ഡ്രിങ്ക് എന്നിങ്ങനെ പല പേരുകളിലും, പലവിധ കളറുകളിലും, പല കുപ്പികളിലും ഒക്കെയായി നമ്മുടെ ചുറ്റിനുമുള്ള ഈ ഡ്രിങ്ക് എന്താണെന്ന് നമുക്ക് നോക്കാം..
ഡ്രിങ്സ് എന്ന വാക്കിൽ തന്നെ വെള്ളം അടങ്ങിയ ഒരു പാനീയം ആണെന്ന് മനസ്സിലാവും, എന്നാൽ വെള്ളം മാത്രമല്ല വെള്ളത്തോടൊപ്പം ഹാർഡ് ആൾക്കഹോളിക് ( മദ്യത്തിന്റെ അളവ് .1%ആയിരിക്കും ) കലർന്ന പാനീയങ്ങൾ. ഇതോടൊപ്പം ശരീരത്തിന് ഹാനികരമായ പഞ്ചസാര, കൃത്രിമ നിറങ്ങൾ, കൃത്രിമം ആയിട്ടുള്ള പ്രിസർവേറ്റീവുകൾ,കാർബൺ എന്നിങ്ങനെയുള്ള പദാർത്ഥങ്ങൾ വെച്ച് നിർമ്മിക്കുന്ന പാനീയങ്ങൾ ആണിവ.ഓരോ സോഫ്റ്റ്‌ഡ്രിങ്കിന് അനുസരിച്ചും അതിൽ ചേർത്തിട്ടുള്ള ചേരുവകളും വ്യത്യാസപ്പെട്ടിരിക്കും.
സോഫ്റ്റ് ഡ്രിങ്കുകളും ആരോഗ്യപ്രശ്നങ്ങളും
1. കിഡ്നിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു
സോഫ്റ്റ്‌ഡ്രിങ്ക്കളുടെ അമിതഉപയോഗം കിഡ്നിയുടെ കോശങ്ങൾ നശിക്കുന്നതിനും, കിഡ്നി സംബന്ധമായ രോഗങ്ങൾക്കും കാരണമാകുന്നു
2. പ്രമേഹസാധ്യത കൂട്ടുന്നു
പ്രമേഹം ഇല്ലാത്തവരിൽ പോലും ദിവസേനയുള്ള സോഫ്റ്റ്ഡ്രിങ്ക്സ്കളുടെ ഉപയോഗം പ്രമേഹം ഉണ്ടാകാൻ കാരണമാകുന്നു. സോഫ്റ്റ് ഡ്രിങ്കിൽ ഉള്ള പഞ്ചസാരയുടെ അളവ് പാൻക്രിയാസിൽ സമ്മർദ്ദം ഉണ്ടാക്കുന്നു.ഇത് ശരീരത്തിന് വേണ്ടത്ര ഇൻസുലിൻ ഉൽപ്പാദിപ്പിക്കാൻ കഴിയാതെ ആക്കുന്നു.മാത്രവുമല്ല,ടൈപ്പ് 2 ഡയബറ്റിസ് ( പ്രമേഹം) ചെറുപ്പക്കാരിൽ കൂടുന്നതിനും
പ്രധാനകാരണം ഇതു തന്നെ.
3 നിർജലീകരണം
സോഫ്റ്റ് ഡ്രിങ്കിൽ അടങ്ങിയിരിക്കുന്ന കഫീൻ മൂത്രത്തിന്റെ അളവ് വർധിപ്പിക്കുന്നു.മൂത്രത്തിലൂടെ ശരീരത്തിലെ വെള്ളം മുഴുവൻ നഷ്ടപ്പെടുമ്പോൾ അത് ന്യൂട്രിയന്റ്സ് ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ സ്വാഭാവിക കഴിവിനെ ഇല്ലാതാക്കുന്നു.
4. ക്യാൻസറിന് കാരണമാകുന്നു
ക്യാൻസർ എന്ന മാരക രോഗത്തിന് നിത്യേനയുള്ള സോഫ്റ്റ് ഡ്രിങ്ക്സ് ഉപയോഗം കാരണമാകുന്നു. ഇതിലുള്ള കെമിക്കൽ ക്യാരമാലൈസഡ് ഷുഗറിൽ നിന്നാണ് ഉണ്ടാക്കുന്നത്.ഇത് അമോണിയം സൾഫേറ്റ് ആയി രൂപാന്തരപ്പെടുകയും അത് കരൾ, തൈറോയ്ഡ്, ശ്വാസകോശ കാൻസർ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
5.രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ
രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞു കൂടാനും രക്തയോട്ടം നിലയ്ക്കാനും പലപ്പോഴും സോഫ്റ്റ്‌ഡ്രിങ്ക്കളുടെ അമിത ഉപയോഗം കാരണമാകുന്നു.
6. ഉയർന്ന കലോറി
ഉയർന്ന കലോറി മൂലം ശരീരത്തിന്റെ ഭാരം വർദ്ധിപ്പിക്കുന്നതിനു കാരണമാകുന്നു.
7. മഗ്‌നീഷേത്തിന്റെ ആഗിരണത്തെ തടയുന്നു.
ശരീരത്തിലെ അനാവശ്യ വേസ്റ്റ് പുറന്തള്ളാൻ മഗ്‌നേഷ്യം അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ,
ആവശ്യത്തിന് മഗ്നീഷ്യം ഇല്ലെങ്കിൽ അത് ശരീരത്തിന്റെ പ്രവർത്തനത്തെ അവതാളത്തിലാകുന്നു.
8. കുട്ടികളിലെ അമിതവണ്ണം
സ്വീറ്റ് സോഡാ കുട്ടികൾക്ക് ഇഷ്ടമുള്ള പാനീയമാണ്.ഇതിലടങ്ങിയിട്ടുള്ള 60% മധുരം കുട്ടികളെ പൊണ്ണത്തടിയന്മാരാക്കുന്നു.
9. പുരുഷന്മാരിൽ ഹൃദയാഘാതം
സോഡാ സ്ഥിരമായി കുടിക്കുന്ന പുരുഷന്മാരിൽ 20 ശതമാനത്തിലധികമാണ് ഹൃദയാഘാതസാധ്യത.
10. പല്ലിലെ ഇനാമൽ തകർക്കുന്നു
സോഡയിൽ ഉള്ള അസിഡിറ്റി പല്ലിലെ ഇനാമൽ തകർക്കുന്നു.ഇത് പലവിധത്തിലുള്ള ദന്തരോഗങ്ങൾക്ക് കാരണമാകുന്നു.
11. എല്ലുകളെ നശിപ്പിക്കുന്നു
സോഡയിൽ അടങ്ങിയിട്ടുള്ള ഫോസ്ഫോറിക് ആസിഡ് എല്ലുകൾക്ക് ആവശ്യമായ ക്യാൽസ്യം എടുത്തുമാറ്റുന്നു.ഇത് എല്ലുകൾ നശിക്കുന്നതിന് കാരണമാകുന്നു.
12. മെറ്റബോളിസം തകർക്കുന്നു
എയറേറ്റഡ് ഡ്രിങ്കുകൾ ശരീരത്തിലെ മെറ്റബോളിസം കുറയ്ക്കുകയും ഇത് ശരീര പ്രവർത്തനത്തെ കാര്യമായി ബാധിക്കുകയും ചെയ്യുന്നു.
13 ആസക്തിക്ക് കാരണമാകുന്നു
സോഫ്റ്റ്‌വെയറുകളുടെ അമിതഉപയോഗം അതിനോടുള്ള ആസക്തി കാരണമാകുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
14 എനർജി ഡ്രിങ്ക്സ്- കൗമാരക്കാർക്കുള്ള പുതിയ അപകടം
പരസ്യങ്ങളിലൂടെയും മറ്റുള്ളവരെ അനുകരിക്കാനുള്ള പ്രവണത യിലൂടെയും എനർജി ഡ്രിങ്കുകൾ കൗമാരക്കാർ ഇന്ന് ഭയപ്പെടുത്തുന്ന അളവിലും നിരക്കിലും ഉപയോഗിക്കുന്നുണ്ട്.ഈ പാനീയങ്ങളുടെ അമിത ഉപയോഗം മൂലം, രക്തസമ്മർദ്ദം, ഉറക്ക കുറവ്, അസ്വസ്ഥത, തലവേദന, വയറുവേദന എന്നിവ കൂടാതെ,ഹൈപ്പർ ആക്ടിവിറ്റി കാരണം പല ആന്തരിക പരിക്കുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സോഫ്റ്റ് ഡ്രിങ്കിൽ അടങ്ങിയിരിക്കുന്ന വിഷ വസ്തുക്കൾ മാരകമായ രോഗങ്ങൾക്ക് കാരണമാകുന്നു. അതുകൊണ്ട് കഴിയുന്നത്ര കാർബണേറ്റഡ് ലിങ്കുകളുടെ ഉപയോഗം കുറച്ച് വീട്ടിൽ തന്നെ ഉണ്ടാക്കുന്ന പാനീയങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.നമ്മുടെ കുട്ടികളെ സോഫ്റ്റ് ഡ്രിങ്കിന് അടിമപ്പെടാതെ പ്രകൃതിദത്തമായ പാനീയങ്ങൾ ശീലിപ്പിക്കുക.
എനർജി ഡ്രിങ്കുകൾ കഴിക്കുമ്പോൾ ഉണ്ടാകാവുന്ന പാർശ്വഫലങ്ങളെക്കുറിച്ചും ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുമു ള്ള ബോധവൽക്കരണം ഇന്നിന്റെ ആവശ്യമാണ്.