KeralaNEWS

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഉണ്ടാകുന്ന അപകടം ഒഴിവാക്കാം

എന്തിനും ഏതിനും നമുക്ക് മൊബൈൽ ഫോൺ വേണം.ചില ശീലക്കേടുകളാണ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങൾക്ക് കാരണം.ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ചെറിയൊരു ബോംബ് തന്നെയാണ് ആധുനിക ഫോൺ ബാറ്ററികളും ചാർജറുകളുമെന്ന് ഓർക്കുക.

 

*ചാര്‍ജ് ചെയ്യുമ്ബോള്‍ ഫോണ്‍ ഉപയോഗിക്കരുത്

 
ഇതൊരു മോശം ശീലമാണ്. യഥാര്‍ഥത്തില്‍, ചാര്‍ജ് ചെയ്യുന്ന സമയത്ത് ഫോണ്‍ ഉപയോഗിക്കാതിരുന്നാല്‍, അത് വേഗത്തില്‍ ചാര്‍ജ് ആവും. മറിച്ചാണെകില്‍ ചാര്‍ജ് ചെയ്യാന്‍ സമയമെടുക്കും. ഇത് ഫോണിന്റെ ബാറ്ററിക്കും ദോഷകരമാണ്.അതുപോലെ തന്നെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യതയുമുണ്ട്.

*ലോക്കൽ ചാര്‍ജറുകള്‍ ഉപയോഗിക്കരുത്

 
ഫോണിനൊപ്പം ലഭിച്ചതോ അല്ലെങ്കില്‍ ഗുണ നിലവാരമുള്ളതോ ആയ ചാര്‍ജര്‍ മാത്രം ഉപയോഗിക്കുക.ലോക്കല്‍ ചാര്‍ജര്‍ ഉപയോഗിക്കുകയാണെങ്കില്‍, ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിക്കാനുള്ള സാധ്യത വര്‍ധിക്കുന്നു.

*രാത്രി മുഴുവന്‍  ഫോണ്‍ ചാര്‍ജ് ചെയ്യരുത്

 
നമ്മള്‍ പലപ്പോഴും പകല്‍ മുഴുവന്‍ ഫോണ്‍ ഉപയോഗിക്കുകയും രാത്രി ഉറങ്ങുമ്ബോള്‍ ചാര്‍ജിംഗില്‍ ഇടുകയും ചെയ്യുന്നു. എന്നാല്‍ ഇതും മോശം ശീലമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ, ഫോണ്‍ 100% ചാര്‍ജ് ആവുന്നുണ്ട്. പക്ഷേ ഇത് ദോഷകരമാണ്. രാത്രി മുഴുവനും ചാര്‍ജ് ചെയ്യുന്നതിലൂടെ 100 ശതമാനത്തിലധികം ചാര്‍ജ് നല്‍കുന്നു. ഇത് ഫോണിന്റെ ബാറ്ററിയെ വളരെ വേഗം കേടുവരുത്തും.മാത്രമല്ല, ഇതിലൂടെ ഗുണനിലവാരമില്ലാത്ത ബാറ്ററി ചിലപ്പോള്‍ പൊട്ടിത്തെറിച്ചേക്കാം.
 
 
*തലയണയുടെ അടിയിൽ വച്ചുകൊണ്ടു ചാർജിങ്ങിനിടരുത്
ഒരു കാരണവശാലും ഫോൺ തലയണയുടെ അടിയിൽ വച്ചുകൊണ്ടു ചാർജിങ്ങിനിടരുത്.ചാർജിങ് മൂലമുള്ള ചൂടിനൊപ്പം തലയണയുടെ കീഴിലെ സമ്മർദ്ദവും ചൂടും കൂടിയാവുമ്പോൾ അപകടസാധ്യതയേറും.
*ഫോൺ അമിതമായി ചൂടായാൽ
ചാർജിങ്ങിനിടയിൽ ഫോൺ അമിതമായി ചൂടാവുന്നതു ശ്രദ്ധയിൽപ്പെട്ടാൽ ചാർജിങ് അവസാനിപ്പിക്കുക.ഫോൺ തണുത്തതിനു ശേഷം മാത്രം വീണ്ടും ചാർജ് ചെയ്യുക.

*ഇറുകിയ പോക്കറ്റിൽ ഫോൺ സൂക്ഷിക്കരുത്
ജീൻസിന്റെയോ മറ്റോ പോക്കറ്റിൽ ഫോൺ ഇടരുത്.ഇറുകിയ ജീൻസിന്റെ പോക്കറ്റിൽ ശ്വാസംമുട്ടിക്കിടക്കുന്ന ഫോൺ ചൂടാവുന്നുണ്ടെങ്കിൽ കാരണം ഫോണിന്റെ ബാറ്ററിയിൽ ഏൽക്കുന്ന സമ്മർദ്ദമാണെന്നു മനസ്സിലാക്കുക.

#battery-fire-accidents#

Back to top button
error: