WCC നല്‍കിയ ഹര്‍ജിയില്‍ അനുകൂല വിധി; ആഭ്യന്തര പരിഹാര പരാതി സെല്‍ നിര്‍ബന്ധമാക്കണം: ഹൈക്കോടതി
വാര്‍ത്തകളറിയാന്‍ ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group
കൊച്ചി: സിനിമാ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് (WCC) നല്‍കിയ ഹര്‍ജിയില്‍ അനുകൂല വിധിയുമായി ഹൈക്കോടതി. ആഭ്യന്തര പരിഹാര പരാതി സെല്‍ നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. 2018 ല്‍ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
രാജ്യത്ത് നിലനില്‍ക്കുന്ന നിയമമുണ്ട്. ഏത് തൊഴില്‍മേഖലയിലാണെങ്കിലും സ്ത്രീകള്‍ക്കെതിരേ ചൂഷണം നടന്നാല്‍ അത് പരിഹരിക്കാനും തടയുന്നതിനും ആഭ്യന്തര പരാതി പരിഹാര സെല്‍ വേണം. ഈ നിയമം സിനിമയ്ക്കും ബാധകമാണ്. സിനിമയില്‍ ഒട്ടേറെ സ്ത്രീകളാണ് ജോലി ചെയ്യുന്നത്- ഹൈക്കോടതി പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് ഡബ്യൂ.സി.സി ഈ ആവശ്യവുമായി ശക്തമായ രംഗത്ത് വന്നത്. ബോളിവുഡിലടക്കം ഇന്ന് ആഭ്യന്ത പരാതി പരിഹാര സെല്ലുകളുണ്ട്. ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ലെങ്കില്‍ പ്രൊഡക്ഷന്‍ കമ്പനികള്‍ക്ക് അംഗീകാരം നല്‍കേണ്ടെന്ന നിലപാടും ബോളിവുഡ് സ്വീകരിച്ചിരുന്നു.
ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP