KeralaNEWS

യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ജെബി മേത്തർ സീറ്റ് പണം കൊടുത്ത് വാങ്ങിയതെന്ന ആരോപണത്തിൽ മലക്കംമറിഞ്ഞ് എ.എ.അസീസ്

യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ജെബി മേത്തർ സീറ്റ് പണം കൊടുത്ത് വാങ്ങിയതെന്ന് ആരോപണത്തിൽ മലക്കംമറിഞ്ഞ് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്. ജെബി മേത്തറിനെതിരല്ല താൻ ആരോപണം ഉന്നയിച്ചതെന്നും പേയ്മെന്റ് സീറ്റാണെന്ന് യൂത്ത് കോൺ​ഗ്രസിലെ ചിലർ പറഞ്ഞു നടക്കുന്നുവെന്നാണ് പറഞ്ഞതെന്നും അസീസ് പറഞ്ഞു. ആർവൈഎഫ് പ്രതിനിധി സമ്മേളനത്തിലാണ് വിവാ​ദ പ്രസ്താവന നടത്തിയത്.എഎ അസീസ് പറഞ്ഞത്: ”ഒരു പിടി കോൺഗ്രസ് നേതാക്കൾ രാജ്യസഭാ സീറ്റിനായി നെട്ടോട്ടമായിരുന്നു. അവസാനം ആർക്കാണ് കിട്ടിയത്, ജെബി മേത്തറിന്. മേത്തർ കാശ് കൊടുത്ത് വാങ്ങിയ സീറ്റാണ്. അപ്പം രണ്ട് കാര്യം, ഒന്ന് ചെറുപ്പക്കാരിയായ ഒരു പെണ്ണ്. രണ്ട് മുസ്ലീംസമുദായത്തിലെ പെണ്ണ്. എഎ റഹീമിന് സിപിഐഎം സീറ്റ് കൊടുത്തപ്പോൾ, അതിന് ബദലായി കോൺഗ്രസ് ജെബി മേത്തറിന് കൊടുത്തു.”

എഎ അസീസ് പറഞ്ഞത്: ”ഒരു പിടി കോൺഗ്രസ് നേതാക്കൾ രാജ്യസഭാ സീറ്റിനായി നെട്ടോട്ടമായിരുന്നു. അവസാനം ആർക്കാണ് കിട്ടിയത്, ജെബി മേത്തറിന്. മേത്തർ കാശ് കൊടുത്ത് വാങ്ങിയ സീറ്റാണ്. അപ്പം രണ്ട് കാര്യം, ഒന്ന് ചെറുപ്പക്കാരിയായ ഒരു പെണ്ണ്. രണ്ട് മുസ്ലീംസമുദായത്തിലെ പെണ്ണ്. എഎ റഹീമിന് സിപിഐഎം സീറ്റ് കൊടുത്തപ്പോൾ, അതിന് ബദലായി കോൺഗ്രസ് ജെബി മേത്തറിന് കൊടുത്തു.”

അസീസിന്റെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനങ്ങളാണ് കോൺഗ്രസിൽ നിന്ന് ഉയരുന്നത്. ‘കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാര്യം നോക്കാന്‍ കോണ്‍ഗ്രസിന് അറിയാം. ജെബി മേത്തര്‍ ഒരു കേസ് കൊടുത്താല്‍ സുപ്രീംകോടതി വരെ അസീസിന് കയറിയിറങ്ങേണ്ടി വരും. ആര്, എപ്പോള്‍ കാശ് കൊടുത്തെന്ന് തെളിയിക്കേണ്ടി വരുമെന്നും എംപി രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

 

 

 

Back to top button
error: