NEWS

ഐഎസ്‌എൽ ഫുട്ബോൾ: ഹൈദരാബാദ് എഫ്സി ജേതാക്കൾ

റ്റോർദ:മഞ്ഞപ്പട ആരാധകരുടെ എല്ലാ പ്രാർത്ഥനകളും വഴിപാടുകളും വിഫലമാക്കി കേരള ബ്ലാസ്റ്റേഴ്സിനെ ടൈബ്രേക്കറിൽ  പരാജയപ്പെടുത്തി എട്ടാമത് ഐഎസ്‌എൽ ടൂർണമെന്റിൽ ഹൈദരാബാദ് ജേതാക്കളായി.ആദ്യ ഫൈനലിൽ തന്നെയാണ് അവരുടെ ഈ നേട്ടം.കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത്തെ ഫൈനൽ പരാജയവും.
നിശ്ചിത സമയത്തും എക്സ്ട്രാ സമയത്തും 1-1 സമനില പാലിച്ചതോടെയാണ് കളി ടൈബ്രെക്കറിലേക്ക് നീങ്ങിയത്.ഹൈദരബാദ് ഗോളി കട്ടിമണിയുടെ മിന്നുന്ന നാല്(റിപ്പീറ്റ് ചെയ്തത് ഉൾപ്പടെ) സേവുകളാണ് അവരെ തുണച്ചത്.പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-1നായിരുന്നു ഹൈദരാബാദിന്റെ വിജയം.
സാധാരണ സമയത്ത് കളിയുടെ രണ്ടാം പകുതിയിലായിരുന്നു രണ്ടു ടീമുകളും ഗോളുകള്‍ നേടിയത്. 69 ാം മിനിറ്റില്‍ മഞ്ഞക്കടലിനെ പൊട്ടിത്തെറിപ്പിച്ച്‌ കെ.പി രാഹുല്‍ ഗോള്‍ നേടി. ഓട്ടത്തിനിടയില്‍ തൊടുത്ത ഷോട്ട് കീപ്പര്‍ കട്ടിമണിയുടെ കയ്യില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. കളി വിജയിപ്പിക്കുമെന്ന് ഉറപ്പിച്ച സമയത്ത് 88 ാം മിനിറ്റില്‍ ഹൈദരാബാദ് തിരിച്ചടിച്ചു. ഒരു ഫ്രീകിക്കില്‍ നിന്നും ബ്‌ളാസ്‌റ്റേഴ്‌സ് പ്രതിരോധം രക്ഷപ്പെടുത്തിയ പന്തില്‍ സാഹില്‍ ടവോറയുടെ ലോംഗ് റേഞ്ചര്‍ വെടിയുണ്ടയായി ബ്‌ളാസ്‌റ്റേഴ്‌സ് വലയില്‍ കയറുകയായിരുന്നു.പിന്നീട് അധികസമയത്തും സമനില പാലിച്ചതോടെയാണ് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
ഷൂട്ടൗട്ടില്‍ മാര്‍ക്കോ ലെസ്‌കോവിച്ച്‌, നിഷുകുമാര്‍, ജീക്‌സണ്‍ സിങ് എന്നീ കേരളാ താരങ്ങള്‍ക്ക് ഹൈദരാബാദ് ഗോൾകീപ്പർ കട്ടിമണിയുടെ പ്രതിരോധം മറികടക്കനായില്ല. ഹൈദരാബാദിനു വേണ്ടി ജാവോ വിക്ടര്‍, ഖാസ കമാറ, ഹാളിചരണ്‍ നര്‍സാരി എന്നിവര്‍ ലക്ഷ്യം കണ്ടു. ബ്ലാസ്‌റ്റേഴ്‌സ് നിരയിൽ ആയുഷ് അധികാരിക്കു മാത്രമാണ് ഗോള്‍ നേടാനായത്.ഹൈദരബാദിന്റെ ഹാവിയര്‍ സിവേരിയോയ്ക്കു മാത്രമാണ് കിക്ക് പിഴച്ചത്.

Back to top button
error: