തൃശ്ശൂര്‍ ജില്ലയിലെ മാന്ദാമംഗലത്താണ് സംഭവം.വീടെന്ന് വിളിക്കാവുന്ന ഒറ്റമുറി ഷെഡിലാണ് പള്ളിക്കൽ ഷിനുവും ഭാര്യയും രണ്ട് ചെറിയ മക്കളും താമസിച്ചിരുന്നത്.എന്നാൽ കഴിഞ്ഞ വർഷത്തെ മഴയിൽ കൂര ചോർന്നൊലിച്ചു.തുടർന്നാണ് തന്‍റെ കൂരയിലെ ചോര്‍ച്ച പരിഹരിക്കാന്‍ ചെന്നായ്പാറ ദിവ്യഹൃദയാശ്രമത്തിന്‍റെ സഹായം തേടിയത്.ഇവിടുത്തെ ഡയറക്ടര്‍ ഫാ. ജോര്‍ജ് കണ്ണംപ്ലാക്കല്‍ സന്നദ്ധ സംഘടനയായ ഡ്രീംനേഷന്‍ മൂവ്മെന്റ് പ്രവര്‍ത്തകരായ ദിനേശ് കാരയില്‍, അലോഷ്യസ് കുറ്റിക്കാട്ട് എന്നിവരെ ഈ വിവരം ധരിപ്പിച്ചു.തുടർന്ന് ഷിനുവിന്‍റെ വീടിന്‍റെ ചോര്‍ച്ച പരിഹരിക്കാന്‍ പഴയ തകരഷീറ്റ് തേടി നടത്തറയിലെ കടയില്‍ ഇവര്‍ എത്തിയപ്പോഴാണ് ഷിനുവിന്‍റെ അവസ്ഥ അറിഞ്ഞ കടയുടമ സഹായം നല്‍കാമെന്ന് ഏറ്റത്.
ഫാ. ജോര്‍ജ് കണ്ണംപ്ലാക്കലിന്‍റെ മേല്‍നോട്ടത്തിലാണ് വീട് പണി പൂര്‍ത്തിയായത്.കഴിഞ്ഞ ദിവസം വീടിന്‍റെ താക്കോല്‍ദാനം നടത്തി.
നടത്തറയിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കടയുടമയാണ് 4 ലക്ഷം ചിലവില്‍ ഷിനു പള്ളിക്കലിനും കുടുംബത്തിനും വീട് പണിത് നല്‍കിയത്. 300 ചതുരശ്ര വിസൃതിയിലാണ് വീട് പണിതിരിക്കുന്നത്.