KeralaNEWS

നോ പാർക്കിംഗ് ബോർഡും പോലീസ് പറഞ്ഞ കഥയും

നോ ​പാ​ര്‍​ക്കി​ങ് ബോ​ര്‍​ഡ് എ​വി​ടെ​ക്ക​ണ്ടാ​ലും അ​വി​ടെ​യൊ​ക്കെ വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ പാ​ര്‍​ക്ക് ചെ​യ്യു​ന്നതാണ് നമ്മുടെ ഒരു രീതി.ഒരത്യാവശ്യമില്ലെങ്കിൽ പോലും  റോഡിലെ തിരക്കിനിടയിൽ കൂടി നുഴഞ്ഞു കയറുകയും മുന്നില്‍ കുടുങ്ങിക്കിടക്കുന്നവരുടെ കാതടപ്പിക്കുന്ന ശബ്ദത്തിൽ  ഇടതടവില്ലാതെ ഹോൺ നീട്ടിമുഴക്കുക്കയും സ്വയം പഴി പറയുകയോ, എതിരെ വരുന്നവരെ ചീത്ത വിളിക്കുകയോ ചെയ്യുന്നതാണ് നമ്മളില്‍ പലരുടെയും ശീലവും.മുന്നിലുള്ള വണ്ടിക്കാരനോ എതിരെ വരുന്നവനോ സ്വസ്ഥത കൊടുക്കാന്‍ നമ്മള്‍ ഒരിക്കലും തയ്യാറുമല്ല.ബ്ലോക്കുള്ള സമയങ്ങളിലാണെങ്കിൽ, റോഡിനു മധ്യത്തിൽ വരച്ചിരിക്കുന്ന വെള്ള വരയ്ക്കപ്പുറം കടന്ന് തിരക്കിട്ട് വാഹനമോടിച്ച്‌ പോകുന്നതും നമ്മുടെ സ്ഥിരം അഭ്യാസങ്ങളാണ്.
ഇതിനെപ്പറ്റി പോലീസിന്റെ രസകരമായ ഒരു കഥയുണ്ട്:
ഒരിടത്ത് പോലീസ് ഒരു ബോർഡ്  സ്ഥാപിച്ചു-
“നോ പാർക്കിംഗ് ഏരിയ.. പെനാൽറ്റി 250 രൂപ” –
 ഉത്തരവ്  അനുസരിക്കാൻ ആരും തയ്യാറായില്ല. ആളുകൾ കാറുകളും ബൈക്കുകളും ഓട്ടോയുമെല്ലാം ബോർഡിന് കീഴിൽ തന്നെ പാർക്ക് ചെയ്തു.കുറച്ച് ദിവസങ്ങൾക്കു ശേഷം ഒരു അധ്യാപകൻ ആ സ്ഥലത്തുകൂടി കടന്നുപോയി.അദ്ദേഹം ആ രംഗം  കണ്ട് ഒരു നിമിഷം നിന്നു ശേഷം
ആ ബോർഡിൽ അദ്ദേഹം ചെറിയ മാറ്റങ്ങൾ വരുത്തി.  ബോർഡിൽ നിന്ന് “നോ” യും “പെനാൽറ്റി”യും അദ്ദേഹം മായ്ച്ചുകളഞ്ഞു.
 ഇപ്പോൾ അത്
 “പാർക്കിംഗ് ഏരിയ
 250 രൂപ”.
അതിനു ശേഷം ആരും അവിടെ വാഹനം പാർക്കാൻ ചെയ്യാൻ മെനക്കെട്ടില്ല.
ശിക്ഷ കൊണ്ട് ആരെയും നേരെയാക്കാൻ കഴിയില്ലെന്ന് അധ്യാപകർക്കല്ലാതെ മറ്റാർക്കാണ് കൂടുതലായി അറിയാൻ കഴിയുന്നത് !!

Back to top button
error: