മറഡോണയോ മെസ്സിയോ അല്ല, മലയാളികളുടെ ഫുട്ബോൾ ആവേശം ആകാശത്തോളമുയർത്തിയത് കേരള പോലീസാണ്
മെക്സിക്കോ-86 ഫിഫ ലോകകപ്പും ഇറ്റാലിയ-90 ലോകകപ്പുമൊക്കെ അവിടെ നിൽക്കട്ടെ.നമുക്ക് മറ്റൊരു കാര്യം സംസാരിക്കാം
ഫുട്ബോൾ തീർച്ചയായും പാശ്ചാത്യനാടിന്റെ സംഭാവനയാണ്.അതുകൊണ്ടു തന്നെ വിദേശീയരുടെ കേരളത്തിലേക്കുള്ള വരവുമായി അതിനെ ബന്ധപ്പെടുത്തി വായിക്കേണ്ടി വരും. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യകാലത്താണ് ഫുട്ബോൾ ഇന്ത്യയിലേക്കെത്തുന്നത്.ബ്രിട്
തൃശ്ശൂർ ആന്റണി, പപ്പു, ലീബൻ, ഡിക്രൂസ്, ഒളിമ്പ്യൻമാരായ ടിഎ റഹ്മാൻ, ഒ.ബാലകൃഷ്ണൻ, ഇന്ദ്രബാലൻ, മലപ്പുറം അസീസ്, രാമകൃഷ്ണൻ തുടങ്ങിയ അനേകം കഴിവുറ്റ താരങ്ങളെ ഈ ക്ലബ്ബുകൾ മലയാളമണ്ണിന് നൽകി അതുവഴി പ്രതിഭാധനരായ ഫുട്ബോൾ കളിക്കാരെ സൃഷ്ടിക്കുകയും രാജ്യത്തിനു തന്നെ പ്രശസ്തി വർദ്ധിപ്പിക്കുകയും ചെയ്തു.
1997 ൽ എഫ്സി കൊച്ചി മോഹൻ ബഗാനെ തോൽപ്പിച്ച് ഡ്യുറാൻഡ് കപ്പ് നേടിയ ആദ്യത്തെ കേരള ടീമായി. 1973 സന്തോഷ് ട്രോഫി വിജയികളായ കേരളാ ടീം ക്യാപ്റ്റൻ മണി തുടങ്ങിയ കഴിവുള്ള കളിക്കാരുടെ പിറവിയും വളർച്ചയും പിന്നീട് കേരളം കണ്ടു.ജാഫർ, വില്യംസ്, ദേവനന്ദ്, നജിമുദ്ദീൻ, സി സി ജേക്കബ്, എം എം ജേക്കബ്, വിക്ടർ മഞ്ഞില, സേതുമാധവൻ, സേവ്യർ പയസ്, നജീബ്, സത്യൻ, ഷറഫലി, പാപ്പച്ചൻ, ഐ എം വിജയൻ, ജോ പോൾ അഞ്ചേരി, രാജീവ് കുമാർ, മാത്യു വർഗീസ്,അസീം, സുരേഷ് കുമാർ, ശിവദാസൻ, സന്തോഷ്, നെൽസൺ,മുഹമ്മദ് റാഫി, അജയൻ, പ്രദീപ്, സക്കീർ മുണ്ടംപാറ, സികെ വിനീത്, അനസ് എടത്തോടിക്ക, പ്രശാന്ത് കരുത്തടത്തുകുനി, സഹൽ അബ്ദുൾ സമദ്, രഹനേഷ് ടിപി, കെപി രാഹുൽ, ഹൃഷിനാഥ്, എംഎസ് ജിതിൻ, ജിഷ്ണു ബാലകൃഷ്ണൻ, സുജിത് ശശികുമാർ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അനേകം കഴിവുറ്റ കളിക്കാരെയും കേരളം ഇന്ത്യൻ ഫുട്ബോളിന് സംഭാവന നൽകി.
ഇതിൽ മലയാളികളുടെ കാൽപ്പന്തു ഭ്രാന്ത് ആകാശത്തോളമുയർത്തിയ ഒരു ടീമായിരുന്നു കേരള പോലീസ്.1990 ലും 1991 ലും ഫെഡറേഷൻ കപ്പ് കേരളത്തിലേക്ക് കൊണ്ടുവന്ന അതേ കേരള പോലീസ്.91,92 ലും സന്തോഷ് ട്രോഫി കേരളം നേടുന്നതും ഇതേ കളിക്കാരുടെ പിൻബലത്തിലായിരുന്നു.തുടർച്ചയാ
ഇതിൽ ഏറ്റവും എടുത്ത് പറയേണ്ടത് കേരള പോലീസിന്റെ ഫുട്ബോൾ ടീമിന്റെ കാര്യം തന്നെയാണ്.കേരള പൊലീസ് എന്നു കേൾക്കുമ്പോൾ കാക്കിക്കും ലാത്തിക്കും പകരം മനസ്സിലേക്ക് ഒരു ഫുട്ബോൾ ഉരുണ്ട് വരാറില്ലേ.അതിനു കാരണക്കാർ ഇവരാണ് – കുരികേശ് മാത്യു, വി.പി.സത്യൻ, കെ.ടി.ചാക്കോ, സി.വി.പാപ്പച്ചൻ, യു. ഷറഫലി, ഐ.എം.വിജയൻ, അലക്സ് ഏബ്രഹാം, .പി.തോബിയാസ്, ഹബീബ് റഹ്മാൻ, സി.എ.ലിസ്റ്റൻ, എം.പി.കലാധരൻ, എ.സക്കീർ, പി.എ.സന്തോഷ്, ജാബിർ… എന്നിങ്ങനെ പോകുന്നു ആ ലിസ്റ്റ്.
തങ്കമണി കേസൊക്കെ രൂക്ഷമായി നിൽക്കുന്ന സമയമായിരുന്നു അത്.അതുകൊണ്ടുതന്നെ ജനങ്ങൾക്കു പൊലീസെന്നു കേട്ടാൽ അത് ദേഷ്യത്തിന്റെയും വെറുപ്പിന്റെയും പര്യായമായിരുന്നു.അപ്പോഴായിരുന്
ഡിജിപി: എം.കെ. ജോസഫ് , ഐജി: ഗോപിനാഥൻ, ഡിഐജി: മധുസൂദനൻ , പിന്നെ പൊലീസ് ടീമിന്റെ എല്ലാമായ അബ്ദുൽ കരീം …ഇവർ മുൻകൈയെടുത്തായിരുന്നു 1984ൽ കേരള പോലീസ് ഫുട്ബോൾ ടീമിന്റെ രൂപീകരണം. കരീം ഓരോ കളിക്കാരനെയും വീടുകളിൽ ചെന്ന് തേടിപ്പിടിച്ച് ടീം ഉണ്ടാക്കുകയായിരുന്നു.അതേപോലെ കോ
ആദ്യ ഫെഡറേഷൻ കപ്പ് വിജയത്തെപ്പറ്റി ഷറഫലി തന്നെ പറയുന്നത് കേൾക്കൂ: “വിജയഗോൾ ഞാനൊരിക്കലും മറക്കില്ല. നമ്മുടെ പോസ്റ്റിൽനിന്നു ചാക്കോ എനിക്കു പന്തു നൽകി.ഞാനും തോബിയാസും അത് സാൽഗോക്കർ ബോക്സിന് അടുത്തെത്തിച്ചു.പന്ത് ഞാൻ വിജയനു നൽകി. വിജയൻ തിരിച്ചു നൽകിയ പന്ത് ഒരു ചിപ്പിങ് ക്രോസിലൂടെ, ഓടിയെത്തിയ പാപ്പച്ചനു ഞാൻ നൽകി.പാപ്പച്ചന്റെ കിടിലൻ ഹെഡർ! വീണു കിടന്ന ഞാൻ …തലയുയർത്തിയപ്പോഴതാ ഗാലറി ഇളകി മറിയുന്നു……!!!”
1990 ഏപ്രിൽ 29നു തൃശൂരിൽ സാൽഗോക്കർ ഗോവയെ 2–1നു കീഴടക്കിയാണു പൊലീസിന്റെ ആദ്യ ഫെഡറേഷൻ കപ്പ് വിജയം.കേരള ഫുട്ബോളിനു രാജ്യത്തു തന്നെ മേൽവിലാസം നൽകിയത് പോലീസിന്റെ ആ വിജയമായിരുന്നു.