NEWS

തമിഴ്നാട്ടിൽ സർക്കാർ സ്കൂളിലെ വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം ആയിരം രൂപ സഹായം

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ സ്‌കൂളിൽ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് വിദ്യാഭ്യാസ സഹായമായി പ്രതിമാസം 1000 രൂപ നൽകാൻ തീരുമാനം.ബജറ്റിലാണ് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.ആറ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥിനികള്‍ക്കാണ് പ്രതിമാസ സ്‌കോളര്‍ഷിപ് നല്‍കുന്നത്.എല്ലാ മാസവും ഇവരുടെ ബാങ്ക് അക്കണ്ടിലേക്ക് പണമെത്തും.ബിരുദം, ഡിപ്ലോമ, ഐടിഐ എന്നിവയില്‍ പഠനം പൂര്‍ത്തിയാക്കുന്നതുവരെ സഹായം തുടരുമെന്നും മന്ത്രി പറഞ്ഞു.

ആറുലക്ഷം വിദ്യാര്‍ഥിനികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സർക്കാർ സ്‌കൂളില്‍ പഠിച്ച വിദ്യാര്‍ഥികള്‍ ഐഐടി, ഐഐഎസ്സി, എയിംസ് എന്നീ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയാല്‍ അവരുടെ ബിരുദ പഠനത്തിനുള്ള മുഴുവന്‍ ചെലവും സർക്കാർ വഹിക്കും.പദ്ധതിക്കായി  ബജറ്റില്‍ 698 കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്.

Back to top button
error: