IndiaNEWS

കാ​​റി​​ൽ യാ​​ത്രചെ​​യ്യു​​ന്ന എ​​ല്ലാ​​വ​​ർ​​ക്കും സീ​​റ്റ് ബെ​​ൽ​​റ്റ് നി​​ർ​​ബ​​ന്ധ​​മാ​​ക്കാ​​നൊ​​രു​​ങ്ങി കേ​​ന്ദ്രം

കാ​​റി​​ൽ യാ​​ത്രചെ​​യ്യു​​ന്ന എ​​ല്ലാ​​വ​​ർ​​ക്കും സീ​​റ്റ് ബെ​​ൽ​​റ്റ് നി​​ർ​​ബ​​ന്ധ​​മാ​​ക്കാ​​നൊ​​രു​​ങ്ങി കേ​​ന്ദ്രം. നി​​ല​​വി​​ൽ ഡ്രൈ​​വ​​ർ​​ക്കു പു​​റ​​മേ മു​​ൻ​​സീ​​റ്റി​​ലി​​രി​​ക്കു​​ന്ന​​വ​​ർ​​ക്കു മാ​​ത്ര​​മാ​​യി​​രു​​ന്നു സീ​​റ്റ് ബെ​​ൽ​​റ്റ് നി​​ർ​​ബ​​ന്ധം. പു​​തി​​യ നി​​യ​​മമനു​​സ​​രി​​ച്ച് ന​​ടു​​ക്കു​​ള്ള സീ​​റ്റു​​ക​​ളി​​ലും പി​​ൻസീ​​റ്റു​​ക​​ളി​​ലും യാ​​ത്ര ചെ​​യ്യു​​ന്ന​​വ​​ർ​​ക്കും സീ​​റ്റ് ബെ​​ൽ​​റ്റ് നി​​ർ​​ബ​​ന്ധ​​മാ​​ക്കും. സീ​​റ്റ് ബെ​​ൽ​​റ്റ് ധ​​രി​​ക്കാ​​തെ കാ​​റി​​ൽ സ​​ഞ്ച​​രി​​ക്കു​​ന്ന​​ത് കു​​റ്റ​​ക​​ര​​മാ​​ണെ​​ങ്കി​​ലും ഡ്രൈ​​വ​​ർ ഒ​​ഴി​​കെ​​യു​​ള്ള യാ​​ത്ര​​ക്കാ​​രു​​ടെ കാ​​ര്യ​​ത്തി​​ൽ പ​​ല​​പ്പോ​​ഴും നി​​യ​​മം പാ​​ലി​​ക്ക​​പ്പെ​ടാ​​റി​​ല്ല.

സ്വീ​​ഡി​​ഷ് കാ​​ർ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ വോ​​ൾ​​വോ ഗ്രൂ​​പ്പാ​​ണ് ഇ​​ന്ന് ഉ​​പ​​യോ​​ഗ​​ത്തി​​ലു​​ള്ള സീ​​റ്റ് ബെ​​ൽ​​റ്റു​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. നി​​ല​​വി​​ലെ സീ​​റ്റ് ബെ​​ൽ​​റ്റു​​ക​​ളാ​​ണ് അ​​ര​​യ്ക്കു ചു​​റ്റും ധ​​രി​​ക്കു​​ന്ന സീ​​റ്റ് ബെ​​ൽ​​റ്റു​​ക​​ളെ അ​​പേ​​ക്ഷി​​ച്ച് കൂ​​ടു​​ത​​ൽ സു​​ര​​ക്ഷ ന​​ൽ​​കു​​ന്ന​​ത്. കാ​​റു​​ക​​ളി​​ൽ എ​​യ​​ർ ബാ​​ഗു​​ക​​ൾ നി​​ർ​​ബ​​ന്ധ​​മാ​​ക്കു​​ന്ന​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് മു​​ഴു​​വ​​ൻ കാ​​ർ യാ​​ത്ര​​ക്കാ​​ർ​​ക്കും സീ​​റ്റ് ബെ​​ൽ​​റ്റ് നി​​ർ​​ബ​​ന്ധ​​മാ​​ക്കു​​ന്ന​​തി​​ന് കേ​​ന്ദ്ര ഗ​​താ​​ഗ​​ത മ​​ന്ത്രാ​​ല​​യം ത​​യാ​​റെ​​ടു​​ക്കു​​ന്ന​​ത്.

Signature-ad

ഒക്‌ടോബ​​ർ ഒ​​ന്നു മു​​ത​​ൽ നി​​യ​​മം പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രും. റോ​​ഡ​​പ​​ക​​ട​​ങ്ങ​​ളി​​ൽ​പ്പെ​​ടു​​ന്ന​​വ​​രി​​ൽ 30 ശ​​ത​​മാ​​നം ആ​​ളു​​ക​​ളും സീ​​റ്റ് ബെ​​ൽ​​റ്റ് ധ​​രി​​ക്കാ​​ത്ത​​വ​​രാണെ​​ന്നാ​​ണ് ക​​ണ്ടെ​​ത്ത​​ൽ.

 

Back to top button
error: