KeralaNEWS

പൊലീസ്‌ ഡോഗ്‌ സ്‌ക്വാഡിന്‌ ശൗര്യം പകരാൻ പുതിയ ‘അതിഥി’കൾ

ടവുകളും അനുസരണയും പരിശീലിച്ച്‌ പൊലീസ്‌ ഡോഗ്‌ സ്‌ക്വാഡിന്‌ ശൗര്യം പകരാൻ പുതിയ ‘അതിഥി’കൾ. ബെൽജിയം മാലിനോയ്‌സ്‌, ജർമൻ ഷെപേഡ്‌, ഗോൾഡൻ റിട്രീവർ, ഡോബർമാൻ, ലാബ്രഡോർ ഇനങ്ങളിൽപ്പെട്ട 23 നായ്‌ക്കളാണ്‌ സേനയുടെ ഭാഗമാകുന്നത്‌. വ്യാഴാഴ്‌ച തൃശൂർ രാമവർമപുരം പൊലീസ്‌ അക്കാദമിയിൽ രാവിലെ പത്തിന്‌ നടക്കുന്ന പാസിങ്‌ ഔട്ട്‌ പരേഡിൽ ഡിജിപി അനിൽകാന്ത്‌ അഭിവാദ്യം സ്വീകരിക്കും.

 

കേരള പൊലീസ്‌ അക്കാദമിയുടെ ഡോഗ്‌ ട്രെയിനിങ്‌ സ്കൂളിൽ ഒമ്പതു മാസത്തെ തീവ്രപരിശീലനം കഴിഞ്ഞാണ്‌ ശ്വാനന്മാർ ‘ഡ്യൂട്ടി’ക്ക്‌ കയറുന്നത്‌. 14 നായ്‌ക്കൾക്ക്‌ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തുന്നതിനും, അഞ്ചു നായ്‌ക്കൾക്ക്‌ കുറ്റകൃത്യസ്ഥലങ്ങളിൽനിന്ന്‌ തെളിവ്‌ ശേഖരിക്കുന്നതിനും പരിശീലനം നൽകിയിട്ടുണ്ട്.

Back to top button
error: