KeralaNEWS

ബിജിഷയുടെ മരണവും ഒരു കോടിയുടെ ഇടപാടുകളും, ദുരൂഹതകൾ അഴിക്കാനാവാതെ പൊലീസും വീട്ടുകാരും

ബിജിഷ എന്ന പെൺകുട്ടി സ്വന്തം വീട്ടിൽ തൂങ്ങി മരിച്ചത് ഒട്ടേറെ ദുരഹതകൾ അവശേഷിപ്പിച്ചു കൊണ്ടാണ്. ആത്മഹത്യ കഴിഞ്ഞ് രണ്ടുമാസമടുക്കുമ്പോൾ ഞെട്ടിക്കുന്ന ചില വസ്തുതകൾ കണ്ടെത്തിയിരിക്കുന്നു പൊലീസ്. രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി ബിജിഷ ഒരു കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടത്രേ...! ആർക്കു വേണ്ടി, എന്തിനു വേണ്ടി...?

  കോഴിക്കോട്: കൊയിലാണ്ടിയിലെ മലയിൽ ബിജിഷ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ചത് ഡിസംബർ 12നാണ്. സ്വകാര്യ ടെലികോം കമ്പനിയിലെ ജോലിക്കാരിയായ ബിജിഷയുടെ ആത്മഹത്യക്കു പിന്നിലെ കാരണമറിയാതെ ഉഴലുകയാണ് വീട്ടുകാരും ബന്ധുക്കളും.
കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നിട്ടും എന്തിന് ബിജിഷ മരണം വരിച്ചു എന്നാണ് ഓരോരുത്തരുടെയും ചോദ്യം.
ആത്മഹത്യക്കു ശേഷം രണ്ടുമാസമടുക്കുമ്പോൾ ഞെട്ടിക്കുന്ന ചില വിവരങ്ങൾ കണ്ടെത്തിയിരിക്കുന്നു പൊലീസ്. രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി പെൺകുട്ടി ഒരു കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടത്രേ…!

ഇത്ര വലിയ തുകയുടെ ഇടപാട് നടത്തിയത് ആർക്ക് വേണ്ടിയാണെന്നോ എന്തിനു വേണ്ടിയാന്നോ ആർക്കുമറിയില്ല. ഇതിന് പുറമെ വിവാഹത്തിന് വേണ്ടി കരുതി വെച്ച 35 പവൻ സ്വർണവും വീട്ടുകാർ അറിയാതെ ബാങ്കിൽ പണയം വെച്ച് പണമെടുത്തിട്ടുമുണ്ട് ബിജിഷ. ഇതും എന്തിനാണെന്ന് ദുരൂഹം. ഇത്രയേറെ ഇടപാട് നടത്തിയിട്ടും ആരും ബിജിഷയുടെ മരണശേഷം പണം ആവശ്യപ്പെട്ട് വരികയോ വീട്ടുകാരോടോ ബന്ധുക്കളോടോ ചോദിക്കുകയോ ചെയ്തിട്ടില്ല. പിന്നെ എന്താണ് ബിജിഷയ്ക്ക് സംഭവിച്ചത് എന്നതാണ് ദുരൂഹം. സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടു വരണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

Signature-ad

പണം വാങ്ങിയതും കൊടുത്തതുമെല്ലാം ഗൂഗിൾ പേ പോലുള്ള യു.പി.ഐ ആപ്പുകൾ വഴിയാണ്. പണം കടം ചോദിച്ചവരോട് ആപ്പ് വഴി തന്നാൽ മതിയെന്ന് പ്രത്യേകം പറഞ്ഞിരുന്നത്രേ. അതിനാൽ പോലീസിനു കൃത്യമായ പലവിവരങ്ങളും ലഭിക്കുന്നില്ല. ബിജിഷ ഇത്രയേറെ പണമിടപാട് നടത്തിയിട്ട് എന്തു ചെയ്തുവെന്നാണ് ആർക്കും മനസ്സിലാവാത്തത്. ബി.എഡ് ബിരുദധാരികൂടിയായ ബിജിഷ ചതിക്കപ്പെട്ടതിൻ്റെ കാരണം ആർക്കുമറിയില്ല. വളരെ ഉർജസ്വലയായ പെൺകുട്ടിയെന്ന നിലയിൽ വലിയ ബഹുമാനമായിരുന്നു നാട്ടുകാർക്ക്. ഇടയ്ക്ക് താൽക്കാലിക പഠിച്ച സ്കൂളിൽ അടിസ്ഥാനത്തിൽ ക്ലാസെടുക്കാനും പോയിരുന്നു.

ഡിസംബർ 12 ന് പതിവ് പോലെ ജോലിക്ക് പോയ ബിജിഷ തിരിച്ച് വന്നാണ് വീട്ടിൽ തൂങ്ങി മരിച്ചത്. യു.പി.ഐ ആപ്പുകൾ വഴി പണമിടപാട് നടത്തിയതിന്റെ തെളിവുകളെല്ലാം നശിപ്പിക്കാനുള്ള ശ്രമവും ബിജിഷ നടത്തിയിരുന്നു. ദുരൂഹത തോന്നിയ പോലീസ് ബാങ്കിലെത്തിയാണ് പണമിടപാടു വിവരങ്ങൾ ശേഖരിച്ചത്.

മരിച്ച ദിവസം രാവിലെ പോലും വളരെ സന്തോഷവധിയായി നാട്ടുകാരോടും സുഹൃത്തുക്കളോടും ഇടപെട്ടിരുന്നു പെൺകുട്ടി. ബിജിഷയുടെ മരണത്തിന്റെ സത്യാവസ്ഥ എത്രയും പെട്ടെന്ന് പുറത്ത് കൊണ്ടുവരണമെന്ന് വീട്ടുകാരും ആവശ്യപ്പെടുന്നു.

Back to top button
error: