മലമ്പുഴ ചെറാട് കൂമ്പാച്ചിമലയിൽനിന്നും രക്ഷപെട്ട ചെറാട് സ്വദേശി ആർ. ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. മുഖ്യമന്ത്രിയും മുഖ്യവനപാലകനുമായി ഇക്കാര്യം സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.
നടപടി നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ബാബുവിനെതിരെ കേസെടുക്കാനുള്ള നടപടികൾ തിടുക്കത്തിലായിപ്പോയി. വനംവകുപ്പ് മേധാവിയേയും ചീഫ് വൈൽഡ്ലൈഫ് വാർഡനേയും വിളിപ്പിച്ചതായും മന്ത്രി പറഞ്ഞു.
ബാബുവിനെതിരെ വനമേഖലയിൽ അതിക്രമിച്ചുകയറിയതിന് കേസെടുക്കുമെന്നാണ് വനംവകുപ്പ് അറിയിച്ചിരുന്നത്. കേരള ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരമാണ് കേസ് എടുക്കുക. കുറ്റം തെളിഞ്ഞാൽ ഒരുകൊല്ലം വരെ തടവോ പിഴയോ ലഭിച്ചേക്കാം.