IndiaNEWS

കേരളത്തെ ആക്ഷേപിച്ച യോഗി ആദിത്യനാഥിന് പിണറായി വിജയന്റെ മറുപടി ,യുപി കേരളം പോലെയായാൽ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരുമെന്ന് മുഖ്യമന്ത്രി

 

യുപി കേരളം പോലെയായാൽ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരും. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ഉണ്ടാകും. മതത്തിന്‍റെയും ജാതിയുടെയും പേരിൽ ആരും കൊല്ലപ്പെടില്ലെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണെന്നും പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു.

Signature-ad

ഒരു തെറ്റുപറ്റിയാല്‍ ഉത്തര്‍പ്രദേശ് മറ്റൊരു കശ്മീരോ കേരളമോ ബംഗാളോ ആയിത്തീരുമെന്ന് ആദ്യഘട്ട പോളിംങ്ങ് തുടങ്ങുന്നതിന് തൊട്ടുമുന്‍പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു . യുപി ബിജെപിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തിനേയും യുപി മുഖ്യമന്ത്രി തന്റെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് അവസാനവട്ട വോട്ടഭ്യര്‍ഥന നടത്തിയത് .ഇതിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ യോഗിക്കു മറുപടി നൽകിയിരിക്കുന്നത്.

 

Back to top button
error: