KeralaNEWS

പോലീസിന് വിമർശനം, പോ​ലീ​സി​ന്‍റെ ‘നാ​ക്ക്’കേ​ട്ടാ​ൽ അ​റ​പ്പു​ള​വാ​ക്കു​ന്ന​താ​ക​രു​തെ​ന്ന് മുഖ്യമന്ത്രി

 

പോ​ലീ​സി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പോ​ലീ​സി​ന്‍റെ നാ​ക്ക് കേ​ട്ടാ​ൽ അ​റ​പ്പു​ള​വാ​ക്കു​ന്ന​താ​ക​രു​തെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. തൃ​ശൂ​ർ കേ​ര​ള പോ​ലീ​സ് അ​ക്കാ​ദ​മി പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ക്ലി​ഫ് ഹൗ​സി​ൽ നി​ന്നും ഓ​ണ്‍​ലൈ​ൻ വ​ഴി​യാ​ണ് അ​ദ്ദേ​ഹം പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്.

Signature-ad

പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ൾ​ക്ക് ആ​ധു​നി​ക പ​രി​ശീ​ല​നം കി​ട്ടി​യി​ട്ടും പ​ഴ​യ തി​ക​ട്ട​ലു​ക​ൾ ഇ​പ്പോ​ഴും ചി​ല​രി​ലു​ണ്ട്. ഇ​ത്ത​രം പെ​രു​മാ​റ്റം പൊ​തു​വെ പോ​ലീ​സ് സേ​ന​ക്ക് ക​ള​ങ്ക​മു​ണ്ടാ​ക്കു​ന്നു​ണ്ട്. കാ​ലം മാ​റി​യെ​ങ്കി​ലും സേ​ന​യി​ൽ പോ​ലീ​സി​ന്‍റെ പെ​രു​മാ​റ്റ​ത്തി​ൽ വ​ലി​യ മാ​റ്റം ഉ​ണ്ടാ​യി​ട്ടി​ല്ല. പ​ഴ​യ​കാ​ല​ത്ത് അ​ധി​കാ​രി​ക​ൾ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് അ​ടി​ച്ച​മ​ർ​ത്താ​നാ​യി​രു​ന്നു.

പോ​ലീ​സി​ന് ന​ൽ​കു​ന്ന പ​രി​ശീ​ല​നം ശ​രി​യാ​യ നി​ല​യി​ല​ല്ലെ​ങ്കി​ൽ സ​മൂ​ഹ​ത്തി​ന് വി​ന​യാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 1957 ലെ ​ഇ എം ​എ​സ് സ​ർ​ക്കാ​രാ​ണ് അ​ത് വ​രെ​യു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് സ​മ്പ്രാ​ദാ​യ​ങ്ങ​ളെ മാ​റ്റി​യ​ത്. പോ​ലീ​സി​ന്‍റെ പു​തി​യ മു​ഖം വെ​ളി​വാ​ക്ക​പ്പെ​ട്ട കാ​ലം കൂ​ടി​യാ​ണ് ഇ​ത്. ജ​ന​ങ്ങ​ളെ ആ​പ​ത് ഘ​ട്ട​ത്തി​ൽ ര​ക്ഷി​ക്കു​ന്ന​വ​രാ​യി പോ​ലീ​സ് മാ​റി.

പ്ര​ള​യം, കോ​വി​ഡ് തു​ട​ങ്ങി​യ ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം പോ​ലീ​സി​ന്‍റെ ജ​നാ​ഭി​മു​ഖ്യ​മാ​യ മു​ഖം ക​ണ്ടു. ഇ​തി​ന് ഉ​ത​കു​ന്ന മാ​റ്റ​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ലും ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ലെ മാ​റ്റം പ​രി​ശോ​ധി​ക്ക​പ്പെ​ട​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

 

Back to top button
error: