KeralaNEWS

ആഷാ അനിരുദ്ധൻ കൊല്ലത്ത് വാഹനാപകടത്തിൽ മരിച്ചു

കൊല്ലം: ജോലിസ്ഥലത്തേക്കു പോയ വ്യക്തി ബൈക്കപകടത്തിൽ മരിച്ചു. മുണ്ടയ്ക്കൽ ആനന്ദവിഹാറിൽ പരേതരായ അനിരുദ്ധൻ്റെയും ആനന്ദവല്ലിയുടെയും മകൻ ഉമയനല്ലൂർ പൂരം വീട്ടിൽ ആഷാ അനിരുദ്ധൻ (57) ആണ് അപകടത്തിൽ മരിച്ചത്. രാവിലെ ഒമ്പതിന് അയത്തിൽ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച്, ബൈക്കിൽ നിന്നും തെറിച്ചു വീണാണ് മരണം സംഭവിച്ചത്.

എഴുകോൺ നിള പാലസ് ചീഫ് അക്കൗണ്ടൻ്റായി ജോലി ചെയ്യുകയാണ്. എഴുകോണിലെ ഹോട്ടലിലേക്ക് പോകും വഴിയാണ് അപകടം. പൊതുദർശനം നാളെ രാവിലെ 12 മണിക്ക് ആനന്ദവിഹാറിൽ (കവറാട്). സംസ്കാരം നാളെ വൈകിട്ട് 4 മണിക്ക് വിട്ടു വളപ്പിൽ
ഭാര്യ: ജീജ.എം (ടീച്ചർ, എസ്.എൻ പബ്ലിക് സ്കൂൾ, കൊല്ലം)
മക്കൾ: ഡോ.അശ്വിൻ അനിരുദ്ധൻ, (ഹോളിക്രോസ്,കൊട്ടിയം) ആരോമൽ അനിരുദ്ധൻ
മരുമകൾ: ഡോ.അശ്വിത.എസ് ( കിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം)
മുണ്ടയ്ക്കൽ ശ്രീഭദ്രകാളീക്ഷേത്ര ദൈനംദിന ഭരണ സമിതി സെക്രട്ടറിയായിരുന്നു.

Back to top button
error: