SportsTRENDING

ഐ​ എ​സ് ​എല്ലി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് വമ്പൻ പ​രാ​ജ​യം

ഐ​എ​സ്എ​ല്ലി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് വ​ലി​യ പ​രാ​ജ​യം. ജം​ഷ​ഡ്പു​ർ എ​ഫ്സി​ക്കെ​തി​രെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ളു​ടെ പ​രാ​ജ​യ​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ഏ​റ്റു​വാ​ങ്ങി​യ​ത്. ര​ണ്ട് പെ​നാ​ൽ​റ്റി​ക​ളാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് വി​ല്ല​നാ​യ​ത്.

ഇ​ന്ന് ആ​ദ്യ പ​കു​തി​യി​ൽ ര​ണ്ട് ടീ​മു​ക​ൾ​ക്കും കാ​ര്യ​മാ​യി അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ആ​യി​ല്ല. 45-ാം മി​നി​റ്റി​ലും 48-ാം മി​നി​റ്റി​ലും ല​ഭി​ച്ച പെ​നാ​ൽ​റ്റി​ക​ൾ ഗ്രെ​ഗ് സ്റ്റു​വ​ർ​ട്ട് ല​ക്ഷ്യം ക​ണ്ട​ത്തോ​ടെ കൊ​ന്പ​ൻ​മാ​രു​ടെ പോ​രാ​ട്ട​ത്തി​ന്‍റെ വീ​ര്യം ഇ​ടി​ഞ്ഞു.

53-ാം മി​നി​റ്റി​ൽ ചി​മ കേ​ര​ള​ത്തി​നു​മേ​ൽ അ​വ​സാ​ന ആ​ണി​യും അ​ടി​ച്ചു. ജ​യ​ത്തോ​ടെ ജം​ഷ​ഡ്പു​ർ 25 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. 23 പോ​യി​ന്‍റു​ള്ള കേ​ര​ളം അ​ഞ്ചാം സ്ഥാ​ന​ത്തേ​യ്ക്ക് താ​ഴ്ന്നു.

Back to top button
error: