IndiaNEWS

ഹരിയാനയില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു

ഗുരുഗ്രാം: ഹരിയാനയില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു.ഗുരുഗ്രാം സെക്ടര്‍ 109ലെ പാര്‍പ്പിട സമുച്ചയത്തിന്റെ ആറാമത്തെ നിലയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്.

കെട്ടിടാവിശിഷ്ടങ്ങളില്‍ നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്.

Back to top button
error: