KeralaNEWS

യുപിയിൽ വ്യാജമദ്യം കഴിച്ച് ഏഴ് പേർ മരിച്ചു

സംഗഡ് : അസംഗഡില്‍ വ്യാജ മദ്യം കഴിച്ച്‌ ഏഴ് പേര്‍ മരിച്ചു.15 ഓളം പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അഹ്‌റോളി പൊലീസ് സ്റ്റേഷന്‍ പരിധിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.
നഗര്‍ പഞ്ചായത്തിലെ മഹുലില്‍ സ്ഥിതി ചെയ്യുന്ന നാടന്‍ മദ്യവില്‍പ്പനശാലയില്‍ നിന്നും ഞായറാഴ്ച വൈകുന്നേരം മദ്യം കഴിച്ചവരാണ് മരിച്ചത്.അതേസമയം, വ്യാജമദ്യം വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിൽ 50 ഓളം പേരാണ് വ്യാജ മദ്യ ദുരന്തത്തില്‍പ്പെട്ട് മരണമടഞ്ഞത്.

Back to top button
error: