KeralaNEWS

സംസ്ഥാനത്ത് കോവിഡ് വ്യാപനം പത്തു ശതമാനത്തിൽ താഴെ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം പത്തു ശതമാനത്തിൽ താഴെ മാത്രമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.ഒമൈക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ജനുവരി ആദ്യ ആഴ്ചയില്‍ 45 ശതമാനവും രണ്ടാം ആഴ്ചയില്‍ 148 ശതമാനവും മൂന്നാം ആഴ്ചയില്‍ 215 ശതമാനവും ആയി കേസുകള്‍ വര്‍ധിച്ചിരുന്നു.എന്നാല്‍ നാലാം ആഴ്ചയില്‍ 71 ശതമാനമായും ഇക്കഴിഞ്ഞ ആഴ്ചയില്‍ 16 ശതമാനമായും കേസുകള്‍ കുറഞ്ഞു.നിലവില്‍ ഇത് പത്തു ശതമാനത്തിൽ താഴെ മാത്രമാണെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്.

ഇന്നലെ ഒരിടവേളയ്ക്ക് ശേഷം ടിപിആര്‍ 40ശതമാനത്തില്‍ താഴെ എത്തിയിരുന്നു. കോവിഡ് കേസുകള്‍ 50,000ല്‍ താഴെ എത്തുകയും ചെയ്തു. ആഴ്ചകളോളം ടിപിആര്‍ 40ന് മുകളില്‍ നിന്ന ശേഷമായിരുന്നു താഴ്ച.ഒരു ഘട്ടത്തില്‍ ടിപിആര്‍ 50 ശതമാനം കടന്നും കോവിഡ് കേസുകള്‍ കുതിച്ചിരുന്നു.

Back to top button
error: