ഇടുക്കി എൻഞ്ചിനിയറിങ് കോളജിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കുത്തേറ്റ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ മരണത്തിന് കാരണമായത് ഹൃദയത്തിലേറ്റ കുത്തെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.പക്ഷെ ഒറ്റ കുത്ത് മാത്രമാണ് ധീരജിനേറ്റതെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.ശരീരത്തിൽ ഒരൊറ്റ കുത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഈ കുത്ത് ഹൃദയത്തിന്റെ അറകൾ തകർത്തു എന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉള്ളത്.
കാർഡിയാക് ടാംപോനേഡ് എന്ന ഒരു മെഡിക്കൽ എമർജൻസിയെ പറ്റിയാണ് പറഞ്ഞു വരുന്നത്.നമ്മുടെ ഹൃദയത്തിന് പുറത്ത് പെരികാർഡിയം എന്ന ഒരു കവറിങ് ഉണ്ട്. ഹൃദയത്തിനും ഈ പെരികാർഡിയം എന്ന കവറിങിനും ഇടയിൽ ബ്ലഡ് കെട്ടി കിടക്കുന്ന അവസ്ഥയാണ് കാർഡിയാക് ടാംപോനേഡ്. ഇങ്ങനെ കെട്ടി കിടക്കുന്ന ബ്ലഡ് വേഗത്തിൽ നീക്കം ചെയ്യേണ്ടത് ആവശ്യമാണ്. അല്ലെങ്കിൽ രോഗി മരണപ്പെടും. അങ്ങനെ ചെയ്യുന്നതിനുള്ള പ്രക്രിയയെ പെരികാർഡിയോസെന്റസിസ് എന്നാണ് പറയുന്നത്.
രോഗിയുടെ നെഞ്ചിലേയ്ക്ക് ഒരു സൂചി കുത്തി ഇറക്കി ഹൃദയത്തിനും പെരികാർഡിയം എന്ന കവറിങിനും ഇടയിൽ നിന്ന് രക്തം എടുക്കുന്നതാണ് പെരികാർഡിയോസെന്റസിസ്. സൂചിയുടെ നീളം, ഹൃദയം ഇരിക്കുന്ന സ്ഥലം,
സൂചിയുടെ ചരിവ് എല്ലാം കൃത്യമായാലേ സൂചി ഹൃദയത്തിനും പെരികാർഡിയം എന്ന കവറിങിനും ഇടയിൽ ഇറക്കി രക്തം എടുക്കുവാൻ കഴിയൂ.ഇതിന് നല്ല സ്കിൽ ആവശ്യമാണ്. സ്‌കിൽ മാത്രം പോരാ, പ്രിസിഷൻ, ട്രെയിനിങ്, ധൈര്യം അങ്ങനെ ഒരുപാട് കാര്യങ്ങൾ ഒത്തിണങ്ങി വന്നാലേ ഇത് വിജയകരമായി ചെയ്യാൻ പറ്റൂ.
കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ മരണത്തിന് കാരണമായത് ഹൃദയത്തിൽ ആഴത്തിലേറ്റ കുത്തെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിനെ അടിസ്ഥാനമാക്കി പോലീസ് പറഞ്ഞു: ശരീരത്തിൽ ഒരൊറ്റ കുത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ആ കുത്ത് ഹൃദയത്തിന്റെ അറകൾ തകർത്തതാണ് മരണകാരണമെന്നും!
അതായത്, ഒരൊറ്റ കുത്തിൽ കൂടി ഹൃദയത്തിന്റെ അറകൾ ആഴത്തിൽ തകർക്കാൻ മാത്രമുള്ള പെർഫെക്ട് ട്രെയിനിങും സ്കില്ലും പ്രിസിഷനും ധൈര്യവും ഒത്തിണങ്ങിയ ഒരു ട്രെയിൻഡ് കൊലയാളിയാണ് അത് ചെയ്തതെന്ന്.അല്ലാതെ ചുമ്മാ ഒന്ന് കത്തി വീശിയപ്പോൾ പറ്റിയതല്ല ഈ കൊലപാതകം. കത്തിയുടെ നീളവും, ഹൃദയത്തിന്റെ സ്ഥാനവും, കത്തിയുടെ ചരിവും, കൃത്യമായി എവിടെ കുത്തണം എന്നതും അറിയുന്ന ഒരു കൊലയാളി സർജിക്കൽ പ്രിസിഷനോട് കൂടി ചെയ്ത പ്ലാൻഡ് കൊലപാതകം, അതാണ് ധീരജിന്റെ കൊലപാതകം.
അങ്ങനെയുള്ള ആ കൊലപാതകിയെയാണ് കെപിസിസി പ്രസിഡന്റ് മുതൽ ഇങ്ങോട്ട് ചാനൽ ചർച്ചയിൽ വന്നിരുന്ന, അഹിംസ കൈമുതലാക്കി ഒരു രാജ്യത്തിന് സ്വാതന്ത്ര്യം നേടിയെടുത്ത ഗാന്ധിജിയുടെ പിൻ തലമുറക്കാരായ ഖദർധാരികൾ വരെ ന്യായീകരിച്ചത്.അവരെ വിടാം.അത് രാഷ്ട്രീയം.പക്ഷെ ആ കൊലപാതക രാഷ്ട്രീയം തുറന്നു കാട്ടാതെ പരോക്ഷമായി അതിന് സപ്പോർട്ട് ചെയ്ത, കോട്ടിട്ട ആ ചാനൽ ജഡ്ജിമാരുടെ നിലപാടിന് പിന്നിൽ എന്തായിരുന്നു? ഒന്നുകിൽ അറിവില്ലായ്മ.അല്ലെങ്കിൽ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം.അങ്ങനെയെങ്കിൽ എത്ര ജനങ്ങളോടാണ് അവർ കള്ളം പറഞ്ഞത്; കാലാകാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത് ?!!
ഒറ്റ കുത്തിനു പോലും ശരീരത്തിലെ മുഴുവൻ ചോരയും പുറത്തെത്തിച്ച ആ ക്രിമിനലുകളേക്കാളും എത്രയോ വലിയ ക്രിമിനലുകളാണ് അങ്ങനെയെങ്കിൽ പതിനായിരങ്ങളുടെ കോട്ടുമായി ചാനൽ ചർച്ചകളിൽ വന്നിരിക്കുന്ന അവർ !! അല്ലെങ്കിൽ അതിനായി അവരെ തയാറാക്കിവിടുന്ന ആ മാധ്യമ തമ്പ്രാക്കൾ !!!