ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍വെച്ചുള്ള കേരളത്തിന്റെ റിപ്പബ്ലിക് ദിന നിശ്ചലചിത്രത്തിന് അനുമതി നിഷേധിച്ച കേന്ദ്ര നിലപാടിനെതിരെ വിമര്‍ശനവുമായി പൊതുവിദ്യാഭ്യാസ- തൊഴിൽവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.
ശ്രീനാരായണ ഗുരുവിനോടുള്ള കേന്ദ്രത്തിന്റെ അയിത്തം സംസ്ഥാന ബിജെപിക്ക് ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
റിപ്പബ്ലിക് ദിന പരേഡില്‍ കേരളം നല്‍കിയ നിശ്ചല ദൃശ്യത്തിന്റെ മോഡലില്‍, സ്ത്രീ സുരക്ഷയെന്ന ആശയം മുന്‍നിര്‍ത്തി ജടായുപ്പാറയിലെ പക്ഷിശില്‍പ്പവും ചുണ്ടന്‍ വള്ളവുമാണ് ഉണ്ടായിരുന്നത്. ശങ്കരാചാര്യരുടെ പ്രതിമ ഇതിന് മുന്നില്‍ വെക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു.എന്നാൽ കേരളം ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍ വെക്കാമെന്ന് അറിയിക്കുകയും അതിന്റെ മോഡല്‍ സമര്‍പ്പിക്കുകയും ചെയ്തു.ആദ്യം ഇതിന് അനുമതി ലഭിക്കുകയും എന്നാല്‍ പിന്നീട് ഇത് ഒഴിവാക്കപ്പെടുകയും ചെയ്യുകയായിരുന്നു ഈ നടപടിക്ക് പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന ആക്ഷേപം ശക്തമാവുന്നതിനിടെയാണ് മന്ത്രി ശിവന്‍ കുട്ടിയുടെ പ്രതികരണം.