KeralaNEWS

മയക്കുമരുന്നുമായി എംബിബിഎസ് വിദ്യാർഥി ചങ്ങനാശേരിയിൽ പിടിയിൽ

കോട്ടയം: എക്സൈസ് നടത്തിയ ഹൈവേ പട്രോളിംഗിൽ കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി ചങ്ങനാശേരിയിൽ എംബിബിഎസ് വിദ്യാർഥി പിടിയിലായി. നിര്‍ത്താതെ പാഞ്ഞുപോയ കാര്‍ പിന്‍തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കാറിനുള്ളില്‍ നിന്നും 18 ഗ്രാം ഹാഷിഷ് ഓയിലും, 13 ഗ്രാം കഞ്ചാവും പിടികൂടിയത്.
സംഭവത്തിൽ മൂണ്ടക്കയം കൂട്ടിക്കല്‍ സ്വദേശി കടവ് കരയില്‍ വീട്ടില്‍ താരീഖ് തൗഫീഖ് (26) ആണ് അറസ്റ്റിലായത്.ഇറ്റലിയിൽ എംബിബിഎസ് വിദ്യാർഥി ആയ ഇയാൾ അവധിക്ക് നാട്ടിലെത്തിയതായിരുന്നു.

ചങ്ങനാശേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ് ജോണും സംഘവും നടത്തിയ പട്രോളിങിനിടയിലാണ് ഇയാൾ അറസ്റ്റിലായത്.

Back to top button
error: