KeralaNEWS

മൂന്നു വർഷമായി തുടരുന്ന പ്രകൃതി വിരുദ്ധ പീഡനം; സഹികെട്ട സഹോദരിമാരുടെ പരാതിയിൽ 19 കാരൻ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: മൂന്നു വർഷമായി തുടരുന്ന അയല്‍വാസിയുടെ പ്രകൃതി വിരുദ്ധ പീഡനത്തെ തുടർന്ന് പൊറുതിമുട്ടിയ പെണ്‍കുട്ടികള്‍ കത്തെഴുതി വച്ച ശേഷം വീടുവിട്ടിറങ്ങാനൊരുങ്ങിയെങ്കിലും കൃത്യ സമയത്ത് ബന്ധുക്കള്‍ കത്ത് കണ്ടെത്തിയതോടെ ചുരുളഴിഞ്ഞത് ഒരു 19 കാരന്റെ കാമഭ്രാന്ത്.സഹോദരിമാരായ പെൺകുട്ടികളെ മൂന്നു വര്‍ഷത്തോളമായി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ അയൽവാസിയായ യുവാവിനെ ഇതേതുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

കാഞ്ഞിരപ്പള്ളി വില്ലണി മിച്ചഭൂമി നഗറില്‍ ചിറപ്പാറയില്‍ ഇന്‍സാദ് ( ഇച്ചു -19) നെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു വര്‍ഷത്തോളമായി ഇയാള്‍ സഹോദരിമാരായ പെണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ക്രൂരമായ പീഡനം സഹിക്കാനാവാതെ വന്നതോടെയാണ് പെണ്‍കുട്ടികള്‍ കത്തെഴുതി വച്ച ശേഷം നാടുവിടാന്‍ തീരുമാനിച്ചത്.എന്നാൽ വീട്ടുകാർ തക്കസമയത്ത് കത്ത് കണ്ടെത്തിയതോടെ സംഭവത്തിന് ക്ലൈമാക്സുമായി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: