Month: January 2022
-
India
കോവിഡ്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ മത്സരങ്ങൾ നിർത്തിവയ്ക്കാൻ സാധ്യത
നിരവധി കളിക്കാർക്ക് കോവിഡ് ബാധിച്ചതോടെ ഇന്ത്യൻ സൂപ്പർ ലീഗിലെ ബാക്കി മത്സരങ്ങൾ നിർത്തിവയ്ക്കാൻ സാധ്യത.ഇന്ന് ഫത്തോര്‍ഡയിലെ പിജെഎന്‍ സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന എടികെ മോഹന്‍ ബഗാനും ബെംഗളൂരു എഫ്‌സിയും തമ്മിലുള്ള മത്സരം ഇതേതുടർന്ന് മാറ്റി വച്ചിട്ടുണ്ട്.കോവിഡ് കാരണം രണ്ട് ടീമുകളും പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഈ തീരുമാനം. എ ടി കെ മോഹന്‍ ബഗാന്‍ അവസാന ഒരാഴ്ചയായി പരിശീലനം പോലും നടത്തുന്നില്ല. ബെംഗളൂരു എഫ് സി അവസാന മത്സരം മുതല്‍ ഐസൊലേഷനിലും ആണ്. ഈ മത്സരം മാത്രമല്ല ലീഗ് തന്നെ തല്‍ക്കാലം നിര്‍ത്തിവയ്ക്കാനാണ് ഇപ്പോള്‍ ആലോചനകള്‍ നടക്കുന്നത്.ഐ എസ് എല്ലിലെ ഭൂരിഭാഗം ക്ലബുകളുടെയും ഒന്നിലേറെ താരങ്ങൾക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്.
Read More » -
Kerala
രാജീവ് ആലുങ്കലിന്റെ ഖണ്ഡകാവ്യം ‘ഗംഗ’ സൂര്യ ഫെസ്റ്റിവലിൽ നൃത്തശില്പമായി അവതരിപ്പിച്ചു
രാജീവ് ആലുങ്കൽ എഴുതിയ ഖണ്ഡകാവ്യം ‘ഗംഗ ‘ തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലിൽ നൃത്ത ശില്പമായി അവതരിപ്പിക്കപ്പെട്ടു.നർത്തകി ഐശ്വര്യ രാജയാണ് ഗംഗയായി അരങ്ങിൽ എത്തിയത്. വിഷ്ണുപദത്തിൽ നിന്നും പണ്ട് ഭാഗീരഥൻ വിശ്വത്തിലേയ്ക്കൊഴുക്കിയ ഗംഗയെ കൈലാസനാഥൻ ജഡമുടി കോണിൽ ഒളിപ്പിച്ചതും അവൾ പിന്നീട് അവിടെ നിന്നൊഴുകി അപൂർവ അനുഭവങ്ങളുടെ വഴികൾ നനച്ചതും അരങ്ങിൽ ഐശ്വര്യ ഭാവോജ്ജ്വലമായി അവതരിപ്പിച്ചു. കർണ്ണാട്ടിക് നർത്തകിയും ഗായികയുമായ ഭാഗ്യലക്ഷ്മി ആണ് ഗംഗയ്ക്ക് ഈണവും നാദവും നൽകിയത്. ആർ. എൽ. വി ആനന്ദ് ഗംഗയ്ക്ക് വിസ്മയകരമായ നൃത്തഭാഷ്യവുമൊരുക്കി.
Read More » -
India
അയ്യപ്പന് അമൂല്യ രത്നകിരീടം സമര്‍പ്പിച്ച് ആന്ധ്രാ സ്വദേശി
ശബരിമല: കൊവിഡ് മഹാമാരിയില്‍ നിന്നും തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ അയ്യപ്പസ്വാമിക്ക് നന്ദി സൂചകമായി അമൂല്യ രത്നകിരീടം സമര്‍പ്പിച്ച് ആന്ധ്രാ സ്വദേശി. ആന്ധ്രപ്രദേശ് കര്‍ണൂല്‍ ജില്ലക്കാരനും ബിസിനസുകാരനുമായ മാറം വെങ്കിട്ട സുബ്ബയ്യയാണ് അമൂല്യ രത്‌നങ്ങള്‍ പതിപ്പിച്ച സ്വര്‍ണകിരീടം അയ്യപ്പന് കാണിക്കയായി സമര്‍പ്പിച്ചത്. സന്നിധാനത്ത് 30 വര്‍ഷമായി മുടങ്ങാതെയെത്തി അയ്യപ്പനെ തൊഴുതു വണങ്ങിയിരുന്ന ഭക്തനായിരുന്നു വെങ്കിട്ട സുബ്ബയ്യ.എന്നാൽ അടുത്തിടെ കൊറോണ ബാധിച്ച് പതിനഞ്ച് ദിവസത്തോളം വെങ്കട്ട സുബ്ബയ്യയ്ക്ക് ഐസിയുവില്‍ മരണവുമായി മല്ലിട്ട് കഴിയേണ്ടി വന്നു.ആ സമയം ആശുപത്രി കിടക്കയില്‍ ആശ്വാസവുമായി അയ്യപ്പ സ്വാമി നേരിൽ എത്തിയെന്നും തന്നെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയെന്നുമാണ് സുബ്ബയ്യ പറയുന്നത്.അന്ന് നേര്‍ന്നതാണ് രത്നകിരീടം.കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയ സുബ്ബയ്യ കാണിക്കയായി അമൂല്യ രത്നങ്ങൾ പതിച്ച കിരീടം സമർപ്പിച്ചു.
Read More » -
NEWS
ബിഷപ്പിന്റെ ബലാൽസംഗവും വെള്ളപൂശപ്പെടുന്നു
“നമ്മുടെ സംസ്കാരത്തിനും സദാചാരബോധത്തിനും മേൽ ഈ വിധി ഏൽപ്പിക്കുന്ന ആഘാതം ചെറുതല്ല. നിയമവ്യവസ്ഥയുടെ നൂലാമാലകളിലും പണത്തിന്റെ കെണിയിലും കുടുങ്ങി പലർക്കും നീതി നിഷേധിക്കപ്പെടുന്നു എന്ന സത്യം ബോധ്യപ്പെടുന്നതോടെ ഇരകൾക്കും മനസ്സാക്ഷിയുള്ള ജനത്തിനും നീതിന്യായക്കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടും. മാത്രമല്ല, ഈ വിധിന്യായം അവരുടെ മനസ്സുകളിൽ അരക്ഷിതാവസ്ഥയും സൃഷ്ടിക്കും. “ഗീവർഗീസ് ഇടിച്ചെറിയ* യുടെ നിരീക്ഷണം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസിലെ ന്യായവിധി വന്നു കഴിഞ്ഞു. കുറ്റപത്രത്തിൽ ബിഷപ്പ് ഫ്രാങ്കോക്ക് എതിരെ ഉന്നയിച്ചിട്ടുള്ള ഏഴ് വകുപ്പുകളും നിലനിൽക്കുന്നതല്ല എന്നാണ് വിധിയിൽ പറയുന്നത്. കേരളമനസ്സാക്ഷി അതുകേട്ട് വിറുങ്ങലിച്ചു നിൽക്കുകയാണ്. പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ല, 13 തവണ ബലാൽസംഗം ചെയ്തു എന്ന ആരോപണം നിലനിൽക്കുന്നതല്ല, ബിഷപ്പും പരാതിക്കാരിയും തമ്മിൽ ഉണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് കേസ്, അധികാരത്തിനായി വ്യാജ ആരോപണം ഉയർത്തി തുടങ്ങിയ കാര്യങ്ങളാണ് വിധിന്യായത്തിൽ വിവരിച്ചിട്ടുള്ളത്. ക്രിസ്തീയവിശ്വാസിനികളും കന്യാസ്ത്രീകളും, പുരോഹിതരുടെ ലൈംഗികചൂഷണത്തിന് ഇരയായ കേസുകൾക്ക് ഉണ്ടാകാൻ പോകുന്ന തിരിച്ചടിയുടെ മുന്നോടിയായിട്ടു വേണം ഈ വിധിയെ കരുതാൻ.…
Read More » -
Kerala
ആർത്രൈറ്റിസ്: അറിയണം കാരണം, തുടരണം ചികിത്സ
നിത്യജീവിതത്തിൽ ഇന്ന് വളരെയധികം വെല്ലുവിളി ഉയർത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ആർത്രൈറ്റിസ്.ആർത്രൈറ്റിസ് എന്നാൽ സന്ധികളെയും അതിനു ചുറ്റുമുള്ള കോശങ്ങളെയും ബാധിക്കുന്ന രോഗാവസ്ഥയ്ക്കുള്ള ഒരു പൊതുവായ പദമാണ്.നൂറിലേറെ തരം ആർത്രൈറ്റിസ് രോഗങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. ആർത്രൈറ്റിസ് പല കാരണങ്ങളാൽ ഉണ്ടാകാം. ഓസ്റ്റിയോ ആർത്രൈറ്റിസ് അഥവാ സന്ധിവാതം, ഇൻഫ്ളമേറ്ററി (ആമവാതം) അഥവാ റൂമാറ്റോയിഡ് ആർത്രൈറ്റിസ്, ആങ്കൈലോസിങ്ങ് സ്പോണ്ടിലൈറ്റിസ് (സോറിയാറ്റിക് ആർത്രൈറ്റിസ്), അണുബാധ (സെപ്റ്റിക് ആർത്രൈറ്റിസ്), മെറ്റബോളിക് (ഗൗട്ട്) എന്നിവയാണ് അതിൽ ചിലത്. അധികമായ ശരീരഭാരം, സന്ധികളിൽ ഏൽക്കുന്ന പരിക്ക്, സന്ധികൾക്ക് ചുറ്റുമുള്ള മാംസ പേശികൾക്കുള്ള ബലഹീനത, വ്യായാമക്കുറവ് എന്നീ കാരണങ്ങളാൽ സന്ധികളിൽ സമ്മർദ്ദവും തരുണാസ്ഥിയുടെ ദ്രവിക്കലുമാണ് സന്ധിവാതത്തിനുള്ള പ്രധാന കാരണം. ഈ കാരണത്താൽ സന്ധികൾക്ക് ഇരുവശവുമുള്ള എല്ലുകൾ തമ്മിൽ ഉരസുവാൻ ഇടയാക്കും.രോഗങ്ങൾക്കെതിരെ ചെറുത്തു നിൽക്കാൻ നമ്മളെ സഹായിക്കുന്ന ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിൽ വരുന്ന വ്യത്യാസങ്ങൾ കൊണ്ടും ആർത്രൈറ്റിസ് ഉണ്ടാകാം. കാൽമുട്ട്, ഇടുപ്പ്, നട്ടെല്ല് തുടങ്ങിയ ഭാരം താങ്ങുന്ന സന്ധികളിലാണ് ഓസ്റ്റിയോ ആർത്രൈറ്റിസ് സാധാരണയായി കാണപ്പെടുന്നത്.കൈകളിലെ…
Read More » -
India
ഗുജറാത്തിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം
വല്‍സാദ്: റെയില്‍വേ പാളത്തില്‍ സിമന്റ് തൂണ് കൊണ്ടിട്ട് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം.ഗുജറാത്തിലെ വൽസാദിലാണ് സംഭവം.രാജധാനി എക്‌സ്പ്രസ് തൂണില്‍ ഇടിച്ചെങ്കിലും പെട്ടെന്ന് നിർത്താൻ കഴിഞ്ഞതിനാൽ ഒഴിവായത് വൻ അപകടം. ഇന്നലെ വൈകിട്ടാണ് സംഭവം. ഡല്‍ഹിയിലേക്കു പോയ മുംബൈ-ഹസ്രത് നിസ്സാമുദ്ദീന്‍ ഓഗസ്റ്റ് ക്രാന്തി രാജധാനി എക്‌സപ്രസ് ആണ് പാളത്തില്‍ കിടക്കുകയായിന്ന സിമന്റ് തൂണില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തൂണ് തെറിച്ചുപോയി.ലോക്കോപൈലറ്റ് വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. റെയില്‍വേ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.കഴിഞ്ഞ ദിവസം പശ്ചിമബംഗാളിലെ ജയ്പാൽഗുഡിക്ക് സമീപം ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ ഒൻപതുപേർ മരിച്ചിരുന്നു.പാളത്തിലെ വിള്ളലായിരുന്നു അപകടകാരണം. ഇതും റയിൽവെ അന്വേഷിക്കുന്നുണ്ട്.
Read More » -
Kerala
ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ; മുദ്രവെച്ച കവറില്‍ മൊഴി ഹാജരാക്കാന്‍ കോടതി നിർദ്ദേശം
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി ഹൈക്കോടതി പരിശോധിക്കും.മുദ്രവെച്ച കവറില്‍ മൊഴി ഹാജരാക്കാന്‍ സിംഗിള്‍ ബഞ്ച് ബാലചന്ദ്രകുമാറിന് നിര്‍ദ്ദേശം നല്‍കി. അതേസമയം നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുണ്ടെന്ന് ആരോപിച്ച് ദിലീപ് വിചാരണക്കോടതിയെ സമീപിച്ചു.
Read More » -
Kerala
വിദ്യാർഥികൾക്കിടയിൽ കാര്യമായ കോവിഡ് രോഗവ്യാപനം ഇല്ല; ഓഫ് ലൈൻ ക്ലാസുകൾ രണ്ടാഴ്ചത്തേക്ക് നിർത്തി വെക്കുന്നത് മുൻകരുതൽ എന്ന നിലയിലെന്ന് മന്ത്രി വി ശിവൻകുട്ടി
വിദ്യാർത്ഥികൾക്കിടയിൽ കാര്യമായ കോവിഡ് രോഗവ്യാപനം ഇല്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകൾക്ക് ഓഫ്ലൈൻ ക്ലാസുകൾ രണ്ടാഴ്ചത്തേക്ക് നിർത്തി വെക്കുന്നത് മുൻകരുതൽ എന്ന നിലയിൽ ആണെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. കുട്ടികളുടെ സുരക്ഷയാണ് സർക്കാറിന് പ്രധാനം. ഡിജിറ്റൽ – ഓൺലൈൻ ക്ലാസുകളുടെ സമയക്രമം പുന:ക്രമീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എസ് എസ് എൽ സി സിലബസ് ഫെബ്രുവരി ആദ്യവാരവും പ്ലസ് ടു സിലബസ് ഫെബ്രുവരി അവസാന വാരവും പൂർത്തിയാക്കും വിധം ഡിജിറ്റൽ – ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കും. ഫോകസ് ഏരിയ നിശ്ചയിച്ചു നൽകിക്കഴിഞ്ഞു. 35 ലക്ഷത്തോളം കുട്ടികളാണ് രണ്ടാഴ്ചത്തേക്ക് വീടുകളിൽ ഇരുന്ന് ക്ലാസ്സുകൾ അറ്റൻഡ് ചെയ്യുക. തിങ്കളാഴ്ച വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ചേരും. പുതുക്കിയ മാർഗ്ഗരേഖ യോഗത്തിന് ശേഷം പുറത്തിറക്കും. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷാതീയതികളിൽ മാറ്റമില്ല. സ്കൂളിൽ വരുന്ന 10,11,12 ക്ളാസുകളിലെ…
Read More » -
Kerala
അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് പത്തുപേർക്ക് പരിക്ക്
പത്തനംതിട്ട: മകരവിളക്ക് ദർശനം നടത്തി മടങ്ങിയ അയ്യപ്പഭക്തരുടെ വാഹനം മറിഞ്ഞ് പത്തുപേർക്ക് പരിക്ക്.ഇന്നു പുലർച്ചെ മൂന്നുമണിയോടെ ചാലക്കയം-മണ്ണാറക്കുളഞ്ഞി പാതയിൽ ളാഹ വളവിലായിരുന്നു അപകടം.തമിഴ്നാട് ഈറോഡില്‍ നിന്നുള്ള ഭക്തര്‍ ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ പത്തു പേരില്‍ മൂന്ന് പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഏഴു പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു
Read More » -
Health
കാലിലെ വിണ്ടുകീറൽ.. പരിഹാരം എന്ത്…
പലരേയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് ഉപ്പൂറ്റി വിണ്ടു കീറുന്നത്. ചിലരുടെ ഉപ്പൂറ്റികള്‍ വിണ്ട് കീറി നടക്കാന്‍ പോലും പറ്റാത്ത വിധത്തിലായിരിക്കും. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടി പലപ്പോഴും ആശുപത്രികളില്‍ പോയി മരുന്നുകള്‍ വാങ്ങിച്ചിട്ടുണ്ടെങ്കിലും ഇത് താല്‍ക്കാലികത്തേക്ക് മാത്രമായിരിക്കും ആശ്വാസം നല്‍കുക. വീണ്ടും ഇത് വരാനുള്ള സാധ്യത കൂടുതലാണ്. ഉപ്പൂറ്റി വിണ്ട് കീറുന്നതിന് പല കാരണങ്ങളുണ്ട്. എന്നാൽ മികച്ച ശ്രദ്ധയും പരിചരണവും ഉണ്ടെങ്കിൽ കാൽപാദങ്ങളുടെ സൗന്ദര്യം വീണ്ടെടുക്കാനാകും. ഇതിനായി ചെയ്യേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… കുളി കഴിഞ്ഞ് മൂന്നു മിനിറ്റിനുള്ളിൽ മോയിസ്ച്വറൈസർ പുരട്ടുക. ജലാംശമുള്ളപ്പോൾ തന്നെ പുരട്ടുന്നത് കൂടുതൽ ഫലം നൽകും. രണ്ട്… കുളി കഴിഞ്ഞ് മോയിസ്ച്വറൈസർ പുരട്ടാനാകാത്തവർ വെളിച്ചെണ്ണ ഉപയോഗിക്കണം. കുളിക്കുന്നതിനു മുമ്പ് വെളിച്ചെണ്ണ തേച്ചാലും കുളി കഴിഞ്ഞ് പുരട്ടണം. മൂന്ന്… ∙ഉപ്പൂറ്റിയിൽ വിണ്ടുകീറൽ ഉണ്ടെങ്കിൽ ചെറു ചൂടുവെള്ളത്തിൽ ഉപ്പിട്ട് കാലുകൾ 20 മിനിറ്റു നേരം അതിൽ മുക്കി വയ്ക്കുക. ഇതിനുശേഷം കാൽ തുടച്ച്…
Read More »