KeralaNEWS

നടിയെ ആക്രമിച്ച കേസ്: ആരാണ് കാണാമറയത്തെ ആ വിഐപി ..?

ന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ദിലീപ് അടക്കം അഞ്ചു പ്രതികള്‍ സമര്‍പ്പിച്ച  ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. ദിലീപിനെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസും കോടതിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം ആറു പ്രതികള്‍ ഉള്‍പ്പെട്ട കേസില്‍ ദിലീപ് അടക്കം അഞ്ച് പേരാണ് ജാമ്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്,ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്  ഉള്‍പ്പെടെയുള്ള അഞ്ച് പേരും ഇതുവരെയും ആരെന്ന് വ്യക്തമായിട്ടില്ലാത്ത വിഐപിയുമാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. മുന്‍കൂര്‍ ജാമ്യഹര്‍ജി ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് പരിഗണിക്കും.
 ആരാണ് വിഐപി എന്നുള്ള കാര്യത്തിൽ നിരവധി ഊഹാപോഹങ്ങൾ ഇപ്പോൾ തന്നെ പുറത്തുവരുന്നുണ്ട്.വിഐപി ആരാണെന്ന കാര്യത്തിൽ കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ സംവിധായകൻ ബാലചന്ദ്രകുമാർ കുറച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു. വിഐപി സിനിമാ മേഖലയിൽ നിന്നുള്ള ആളല്ലെന്ന് വ്യക്തമാണെന്നും, അങ്ങനെയായിരുന്നെങ്കിൽ തനിക്കയാളെ അറിയാൻ കഴിയുമായിരുന്നു എന്നുമാണ് ബാലചന്ദ്രകുമാർ പറയുന്നത്. അതേസമയം നടിയെ ആക്രമിച്ച കേസിലെ മുഖ്യ കണ്ണിയെന്ന് സംശയിക്കുന്ന വിഐപിയെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കുന്നു.
വി ഐ പിക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നും അതിലുപരി ബിസിനസ് ബന്ധവുമുണ്ടെന്നാണ് തനിക്ക് മനസിലായതെന്നും ബാലചന്ദ്ര കുമാർ പറയുന്നു.  ദിലീപ് ജാമ്യത്തിലിറങ്ങിയ സമയത്തെ ചിത്രങ്ങൾ അടുത്തിടെ ഒരു സുഹൃത്ത് അയച്ചുതന്നിരുന്നു. അതിൽ ദിലീപിൻ്റെ കൂടെ നിൽക്കുന്ന ഒരാളാണോ വിഐപി എന്ന് സംശയമുണ്ടെന്നും ബാലചന്ദ്ര കുമാർ സൂചിപ്പിക്കുന്നുണ്ട്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി.
അതേസമയം നടൻ ദിലീപുമായി അടുത്ത ബന്ധമുള്ള ഒരു എംഎൽഎയാണ് ആ വിഐപി എന്നാണ് പ്രചരിക്കുന്ന ഊഹാപോഹം.

Back to top button
error: