രാജീവ് ആലുങ്കൽ എഴുതിയ ഖണ്ഡകാവ്യം ‘ഗംഗ ‘ തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലിൽ നൃത്ത ശില്പമായി അവതരിപ്പിക്കപ്പെട്ടു.നർത്തകി ഐശ്വര്യ രാജയാണ് ഗംഗയായി അരങ്ങിൽ എത്തിയത്.
വിഷ്ണുപദത്തിൽ നിന്നും പണ്ട് ഭാഗീരഥൻ വിശ്വത്തിലേയ്ക്കൊഴുക്കിയ ഗംഗയെ കൈലാസനാഥൻ ജഡമുടി കോണിൽ ഒളിപ്പിച്ചതും അവൾ പിന്നീട് അവിടെ നിന്നൊഴുകി അപൂർവ അനുഭവങ്ങളുടെ വഴികൾ നനച്ചതും അരങ്ങിൽ ഐശ്വര്യ ഭാവോജ്ജ്വലമായി അവതരിപ്പിച്ചു. കർണ്ണാട്ടിക് നർത്തകിയും ഗായികയുമായ ഭാഗ്യലക്ഷ്മി ആണ് ഗംഗയ്ക്ക് ഈണവും നാദവും നൽകിയത്. ആർ. എൽ. വി ആനന്ദ് ഗംഗയ്ക്ക് വിസ്മയകരമായ നൃത്തഭാഷ്യവുമൊരുക്കി.