KeralaNEWS

അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് പത്തുപേർക്ക് പരിക്ക്

പത്തനംതിട്ട: മകരവിളക്ക് ദർശനം നടത്തി മടങ്ങിയ അയ്യപ്പഭക്തരുടെ വാഹനം മറിഞ്ഞ് പത്തുപേർക്ക് പരിക്ക്.ഇന്നു പുലർച്ചെ മൂന്നുമണിയോടെ ചാലക്കയം-മണ്ണാറക്കുളഞ്ഞി പാതയിൽ ളാഹ വളവിലായിരുന്നു അപകടം.തമിഴ്നാട് ഈറോഡില്‍ നിന്നുള്ള ഭക്തര്‍ ആണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ പരിക്കേറ്റ പത്തു പേരില്‍ മൂന്ന് പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഏഴു പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു

Back to top button
error: