KeralaNEWS

ചൂടിന്റെ കാഠിന്യമേറുന്നു; വെള്ളം കുടി കുറയ്ക്കരുത്

സംസ്ഥാനത്ത് ഓരോ ദിവസം കഴിയുന്തോറും ചൂട് വര്‍ധിച്ചുവരികയാണ്. രാത്രിയില്‍ തണുപ്പും അനുഭവപ്പെടുന്നുണ്ട്.കഴിഞ്ഞദിവസം ആലപ്പുഴയില്‍ രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തിയത്. 36 ഡിഗ്രി സെല്‍ഷ്യസ്.37 ഡിഗ്രിയാണു ശരീരത്തിന്റെ ഊഷ്മാവ്. രണ്ടോ മൂന്നോ ഡിഗ്രി ചൂടുയര്‍ന്നാല്‍തന്നെ ശരീരത്തിന് അത് താങ്ങാന്‍ സാധിക്കണമെന്നില്ല.ഇതിന്റെ ഫലമായി നിര്‍ജലീകരണം, വിശപ്പ് കുറയല്‍, ശാരീരിക പ്രവര്‍ത്തനങ്ങളുടെ മന്ദത എന്നിവ ഉണ്ടാകും.കൂടുതൽ വെള്ളം കുടിക്കുക എന്നതാണ് ഇതിനെ പ്രതിരോധിക്കാനുള്ള ഏക മാർഗ്ഗം.

ശരീരത്തില്‍നിന്ന് ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നത് താപശരീര ശോഷണത്തിന് ഇടയാക്കും. വിയര്‍പ്പിലൂടെ സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങള്‍ നഷ്ടപ്പെടുമ്പോഴാണ് ഇത് ഉണ്ടാകുന്നത്. തന്മൂലം ക്ഷീണവും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടാം. കരിക്കിന്‍വെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം, ചൂടുവെള്ളം എന്നിവ ക്ഷീണം മാറാനും ശരീരത്തിലെ ലവണനഷ്ടം പരിഹരിക്കാനും സഹായിക്കും.അതേപോലെ മദ്യവും കോളുകളും പൂർണമായും ഒഴിവാക്കുകയും വേണം.

 

Signature-ad

 

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.ശരീരത്തിൽ നിന്നും അധികം ജലം നഷ്ടപ്പെട്ടാൽ നിര്‍ജ്ജലീകരണം തലവേദന, കരള്‍ പ്രശ്‌നങ്ങള്‍, ഓര്‍മ്മക്കുറവ്, മലബന്ധം, മറ്റ് വയറിന്റെ അസ്വസ്ഥതകള്‍ തുടങ്ങിയ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് ആവശ്യത്തിന് വെള്ളം കുടിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.ശരീരം അപകടകരമായ ഒരു അവസ്ഥയിലേക്ക് എത്താതിരിക്കുന്നതിന് വളരെയധികം പ്രാധാന്യവും ശ്രദ്ധയും നല്‍കേണ്ട ഒരു സമയമാണ് വേനൽക്കാലം.

Back to top button
error: