KeralaNEWS

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നില്‍ തള്ളി

കോട്ടയം: യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നില്‍ തള്ളി.കോട്ടയം ഈസ്റ്റ് പോലിസ് സ്‌റ്റേഷന് മുന്നിൽ ഇന്നു വെളുപ്പിനെ മൂന്നു മണിയോടെയായിരുന്നു സംഭവം. വിമലഗിരി സ്വദേശി ഷാന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. നഗരത്തിലെ ഗുണ്ടാ ലിസ്റ്റിലുള്‍പ്പെട്ട കെ ടി ജോമോൻ എന്നയാളാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.ഇയാളെ
പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 

ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടൊണ് നാടിനെ നടുക്കിയ സംഭവം. ഷാന്‍ ബാബുവിനെ തല്ലി അവശനാക്കിയ നിലയില്‍ ജോമോന്‍ തന്നൈയാണ് പോലിസ് സ്‌റ്റേഷന് മുന്നിലെത്തിയത്. ഷാന്‍ ഗുണ്ടാ സംഘത്തില്‍പ്പെട്ട ആളാണെന്നും താനാണ് കൊലപ്പെടുത്തിയതെന്നും പോലിസിനോട് പറയുകയായിരുന്നു.ഷാനെ ഉടനെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Signature-ad

 

ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലിസിന്റെ പ്രാഥമിക നിഗഗനം. കത്തിക്കുത്ത് ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജോമോൻ ഇയാളെ അടുത്തിടെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. എന്നാല്‍ ഷാന്റെ പേരില്‍ കേസുകളൊന്നും ഇല്ലെന്നാണ് പോലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: