IndiaNEWS

ഖത്തർ ലോകകപ്പ് ഫുട്ബോൾ; ടിക്കറ്റ് വിൽപ്പന നാളെ മുതൽ

2022 ഖത്തര്‍ ഫുട്​ബാള്‍ ലോകകപ്പിന്‍റെ ടിക്കറ്റ്​ ബുക്കിങ്ങിന് നാളെ​ (ബുധനാഴ്ച) തുടക്കമാവും.ടിക്കറ്റ്​ നിരക്ക്​, ടിക്കറ്റ്​ ബുക്കിങ്​ ഫോര്‍മാറ്റ്​ തുടങ്ങിയ വിശദാംശങ്ങള്‍ ​ബുധനാഴ്ച പുറത്തുവിടും. ഫിഫ വെബ്​സൈറ്റ്​ വഴിയാവും ടിക്കറ്റ്​ വില്‍പന.

നവംബര്‍ 21നാണ്​ ഖത്തർ ലോകകപ്പിന്റെ കിക്കോഫ്.ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന ആദ്യ അറബ് രാജ്യമെന്ന ഖ്യാതിയോടെയാണ് ഖത്തർ തയ്യാറെടുക്കുന്നത്.സ്റ്റേഡിയങ്ങൾ,മെട്രോ, എക്സ്പ്രസ് ഹൈവേ, പഞ്ച-സപ്തനക്ഷത്രഹോട്ടലുകൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളെല്ലാം ഏറക്കുറെ പൂർത്തിയായിക്കഴിഞ്ഞു.കോവിഡും രാഷ്ട്രീയ പ്രതിസന്ധികളുമെല്ലാം മറികടന്നാണ് ദ്രുതഗതിയിൽ  ലോകകപ്പിനായി ഖത്തർ ഒരുങ്ങിയത്.

Back to top button
error: