IndiaNEWS

കര്‍ണാടകയിലെ ബെലഗാവിയിൽ മീസില്‍സ്-റുബെല്ല വാക്‌സിന്‍ നല്‍കിയ മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചു

ബംഗളൂരു: കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ രാംദുര്‍ഗ് താലൂക്കിലെ സലാഹള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ മീസില്‍സ്-റുബെല്ല വാക്‌സിന്‍ നല്‍കിയ മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചു.ജനുവരി 17 തിങ്കളാഴ്ച മീസില്‍സ്-റുബെല്ല വാക്‌സിന്‍ നല്‍കിയതിനെ തുടര്‍ന്ന് ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലായാണ് മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചത്. ഇവര്‍ക്കു 10-15 മാസങ്ങള്‍ പ്രായമുണ്ട്. അണുവിമുക്തമാക്കാത്ത സിറിഞ്ചുകള്‍ മൂലമാണ് അണുബാധയുണ്ടായതെന്നാണ് ആരോപണം.
സംഭവത്തില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സമഗ്രമായ അന്വേഷണ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Back to top button
error: