NEWS

പിക്കപ്പ് വാന്‍ കാറിൽ ഇടിച്ചു, നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലിടിച്ചു; ഓട്ടോയാത്രക്കാരന്‍ മരിച്ചു

കാറ്ററിംഗ് സര്‍വ്വീസ് നടത്തുന്ന വിജയന്‍ ബോവിക്കാനത്ത് നിന്നും സാധനങ്ങള്‍ വാങ്ങി വരുകയായിരുന്നു. ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയിലെ പൊവ്വലിൽ വച്ചാണ് അപകടം സംഭവിച്ചത്. പിക്ക് അപ്പ് ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു

മുള്ളേരിയ: പിക്കപ്പ് വാന്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ യാത്രക്കാരന്‍ മരിച്ചു. കാനത്തൂര്‍ പയര്‍പള്ളത്തെ പരേതനായ പക്കീരന്റെ മകന്‍ വിജയന്‍ (44) ആണ് മരിച്ചത്. വൈകിട്ട് അഞ്ചരയോടെ ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയിലെ പൊവ്വലിലാണ് അപകടം.
പിക്ക് അപ്പ് ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.
കാറ്ററിംഗ് സര്‍വ്വീസ് നടത്തുന്ന വിജയന്‍ ബോവിക്കാനത്ത് നിന്നും സാധനങ്ങള്‍ വാങ്ങി വരുന്നതിനിടെയാണ് അപകടം. പരിക്കേറ്റ വിജയനെ ആദ്യം ചെങ്കളയിലെ സഹകരണാസ്പത്രിയിലും നില ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.
അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു.
വിജയൻ്റെ അമ്മ: നാരായണി.
ഭാര്യ: അജിത.
മക്കള്‍: അഭിജിത്, ശിവജിത്.

Back to top button
error: