മലപ്പുറം:മൊബൈല്‍ ഫോണും പണവും നൽകി യുട്യൂബ് ചാനലില്‍ പാട്ട് പാടുന്നതിനായി കൂട്ടികൊണ്ട് പോയി 12 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ കുറ്റിപ്പുറത്ത് മൂന്ന് പേര്‍ അറസ്സില്‍.പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ സ്വദേശികളായ ഉമ്മര്‍, ഒസാമ, വേങ്ങൂര്‍ സ്വദേശിയായ ടൈലര്‍ ഉമ്മർ എന്നിവരെയാണ് പോക്സോ നിയമപ്രകാരം കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.
കുറ്റിപ്പുറം പാലത്തിനു താഴെ വെച്ചും,പെരിന്തല്‍മണ്ണയിലുള്ള പള്ളിയില്‍ വെച്ചും, സമീപത്തുള്ള റബര്‍ തോട്ടത്തില്‍ വെച്ചും, വേങ്ങൂരുള്ള ടൈലര്‍ ഉമ്മറിന്റെ കടയില്‍ വെച്ചും പ്രതികള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കി.കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അമ്മ ഡോക്ടറെ കാണിച്ചപ്പോളാണ് പീഡന വിവരം പുറത്ത് വരുന്നത്.
ഉമ്മര്‍ കീഴാറ്റൂര്‍ ആയിഷ മീഡിയ എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ നടത്തുന്നുണ്ട്.ഇതിലേക്ക് പാട്ടുപാടാൻ എന്ന രീതിയിലാണ് കുട്ടിയെ പ്രലോഭിപ്പിച്ചു കൊണ്ടുപോയത്.കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്.