നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ഒന്നാം പ്രതി ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ ഉച്ചയ്ക്ക് 1.45 ന് വീണ്ടും പരിഗണിക്കും. ദിലീപിന്റെ കൈവശമുള്ള ഫോണുകളുടെ കാര്യത്തിലും നാളെ തീരുമാനമെടുക്കും. ഏത് ഫോറന്‍സിക് വിദഗ്ധ കേന്ദ്രത്തിലേക്കാണ് ഫോണുകള്‍ അയക്കണമെന്ന് കാര്യത്തിലും നാളെ കോടതി തീരുമാനമെടുക്കും.
കോടതിയിൽ ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ ആവർത്തിച്ചു. ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷൻ മറ്റൊരു പ്രതിക്കും കിട്ടാത്ത ആനുകൂല്യമാണ് ദിലീപിന് നിലവിൽ ലഭിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. കോടതിയിൽ സമർപ്പിച്ച ഫോണുകൾ ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ദിലീപിനെ ജയിലിൽ പാർപ്പിച്ച് അന്വേഷണവും വിചാരണയും വേണം. അറസ്റ്റ് പാടില്ലന്ന ഉത്തരവ് നീക്കണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.