KeralaNEWS

വാവ സുരേഷിന് പാമ്പു കടിയേറ്റു,നില അതീവ ഗുരുതരം; വെന്റിലേറ്ററിലാണ് ഇപ്പോൾ

ഇന്ന് നാലേമുക്കാലിനാണ് വാവസുരേഷ് സ്ഥലത്ത് എത്തിയത്. ഉടന്‍ നാട്ടുകാരും പാമ്പിനെ പിടികൂടുന്നത് കാണാന്‍ തടിച്ചുകൂടി. പാമ്പിനെ പിടികൂടിയ സുരേഷ് ചാക്കിനുള്ളിലേക്ക് ഇടാന്‍ ശ്രമിക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേല്‍ക്കുന്നത്. മുട്ടിന് മുകളിലായി തുടയിലാണ് കടിയേറ്റത്. ആഴത്തിലുള്ള കടിയാണേറ്റത്. ഇതിനിടെ, കയ്യില്‍ നിന്നും കുതറിയ പാമ്പ് തിരികെ കല്ലിനിടയിലേക്ക് തന്നെ പോയി. ഇതിനെ പിന്തുടര്‍ന്ന സുരേഷ് വീണ്ടും പാമ്പിനെ പിടകൂടി ചാക്കിനുള്ളില്ലാക്കിയ ശേഷം, തന്നെ ആശുപത്രിയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു

കോട്ടയം : കോട്ടയം കുറിച്ചിയിൽ പാമ്പിനെ പിടികൂടുന്നതിനിടെ വാവ സുരേഷിന് പാമ്പ് കടിയേറ്റു. പാമ്പിന്റെ കടിയേറ്റ് അബോധാവസ്ഥയിലായ വാവാ സുരേഷിനെ കോട്ടയം ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായ സുരേഷിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

കുറിച്ചി പഞ്ചായത്ത് ഒന്നാം വാര്‍ഡ് അഞ്ചലശേരിയില്‍ പാട്ടാശേരില്‍, മുന്‍ പഞ്ചായത്ത് ഡ്രൈവര്‍ നിജുവിന്റെ വീട്ടില്‍ പാമ്പിനെ പിടികൂടാന്‍ എത്തിയപ്പോഴാണ് വാവാ സുരേഷിനാണ് പാമ്പ് കടിയേറ്റത്.

നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ വീടിന് സമീപത്തുള്ള കന്നുകാലിക്കൂട്ടിലെ കല്ലിനുളളില്‍ പാമ്പിനെ കണ്ടെത്തിയത്. അന്ന് മുതല്‍ തന്നെ കുടുംബം വാവ സുരേഷിനെ വിളിച്ച് വരുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്ന് വൈകുന്നേരം 4.45നാണ് സുരേഷ് സ്ഥലത്ത് എത്തിയത്.
സുരേഷിനെ കണ്ടഉടന്‍ നാട്ടുകാരും പാമ്പിനെ പിടികൂടുന്നത് കാണാന്‍ തടിച്ചുകൂടി. പാമ്പിനെ പിടികൂടിയ സുരേഷ് ചാക്കിനുള്ളിലേക്ക് ഇടാന്‍ ശ്രമിക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേല്‍ക്കുന്നത്. മുട്ടിന് മുകളിലായി തുടയിലാണ് കടിയേറ്റത്. രക്തം പുറത്ത് വന്ന രീതിയില്‍ ആഴത്തിലുള്ള കടിയാണേറ്റത്.
ഇതിനിടെ, കയ്യില്‍ നിന്നും കുതറിയ പാമ്പ് തിരികെ കല്ലിനിടയിലേക്ക് തന്നെ പോയി. ഇതിനെ പിന്തുടര്‍ന്ന സുരേഷ് വീണ്ടും പാമ്പിനെ പിടകൂടി ചാക്കിനുള്ളില്ലാക്കിയ ശേഷം, തന്നെ ആശുപത്രിയില്‍ എത്തിക്കണമെന്ന് നാട്ടുകാരോട് ആവശ്യപ്പെട്ടു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് സുരേഷ് ബോധരഹിതനായത്.

സുരേഷിന് കടിയേല്‍ക്കുന്നത് കണ്ട സമീപവാസിയായ യുവാവ് ബോധരഹിതനായി നിലത്ത് വീണു. ഇദ്ദേഹത്തെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ വാവാ സുരേഷ് ബോധരഹിതനായിരുന്നതായി ഭാരത് ആശുപത്രി എം.ഡി വിനോദ് വിശ്വനാഥൻ അറിയിച്ചു.

ആശുപത്രിയിൽ എത്തുന്നതിന് 10 മിനിറ്റ് മുൻപ് ബോധം നഷ്ടപ്പെട്ടു. നാഡിമിടിപ്പ് 20ലേക്കു താഴ്ന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആന്റിവെനം നൽകി. കടിച്ച പാമ്പുമായാണ് ആശുപത്രിയിൽ എത്തിച്ചത്.

Back to top button
error: