KeralaNEWS

ശബരിമല തീർത്ഥാടകരുടെ പണവും മൊബൈൽ ഫോണും കവർന്ന സംഭവത്തിൽ എരുമേലി സ്വദേശികളായ രണ്ടു പേർ പിടിയിൽ

കോട്ടയം: ശബരിമല ദര്‍ശനത്തിന് എത്തിയ തമിഴ്‌നാട് സ്വദേശികളായ അയ്യപ്പഭക്തരുടെ കാറിന്‍റെ ചില്ല് തകര്‍ത്ത് അര ലക്ഷം രൂപ രൂപയും ഏഴ് മൊബൈല്‍ ഫോണുകളും മോഷ്‌ടിച്ച കേസിൽ എരുമേലി സ്വദേശികളായ രണ്ടു പേർ പിടിയിൽ.എരുമേലി താന്നിക്കല്‍ ആദില്‍ (24) കുറുവാമൂഴി വട്ടകപ്പാറ വിഷ്‌ണു ബിജു (27) എന്നിവരാണ് പിടിയിലായത്.ജനുവരി ഒന്നിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
തമിഴ്‌നാട്ടില്‍ ഒളിവിൽ കഴിയവേയാണ്  ഇരുവരെയും പോലീസ് പിടികൂടിയത്.കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്‌പി ബാബുക്കുട്ടന്‍റെ നേതൃത്വത്തില്‍ എരുമേലി എസ്.എച്ച്‌.ഒ മനോജ് എം, എസ്.ഐമാരായ അനീഷ് എം. എസ്, ഷാബുമോന്‍ തുടങ്ങിയവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. പിന്നീട് ഇവരെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: