തൃശ്ശൂര്‍: പുതുവര്‍ഷത്തില്‍ തൃശ്ശൂരും കണ്ണൂരുമുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ 4 മരണം.
തൃശ്ശൂര്‍ പെരിഞ്ഞനത്ത് പിക്ക് അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. മതിലകം സ്വദേശി അന്‍സില്‍ (22), കാക്കാത്തിരുത്തി സ്വദേശി രാഹുല്‍ (22) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ പെരിഞ്ഞനം പഞ്ചായത്തോഫീസിന് മുന്നിലായിരുന്നു അപകടം. കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ലോറിയിടിച്ച് രണ്ട് ഓട്ടോ യാത്രക്കാര്‍ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍പ്പെട്ട ഒരാളുടെ നില ഗുരുതരമാണ്.