
ദുബായ്: 57-ാമത് പ്രതിവാര മഹ്സൂസ് ഗ്രാന്‍ഡ് നറുക്കെടുപ്പിലൂടെ കോടീശ്വരനായി 25 കാരനായ മേസണ്‍ തിനകൾ. കൊൽക്കത്തക്കാരനായ മേസനെ തേടിയെത്തിയത് 10,000,000 ദിര്‍ഹത്തിന്റെ സമ്മാനം .ആദ്യ ശ്രമത്തിൽ തന്നെയാണ് മേസണ്‍ മഹ്സൂസിന്റെ 21-ാമത്തെ കോടീശ്വരനായി മാറിയത്.
ഈ പണമുപയോഗിച്ച് കുടുംബത്തെ നല്ലരീതിയില്‍ പരിപാലിക്കണമെന്നും കൗമാരപ്രായത്തില്‍ താൻ കണ്ട സ്വപ്നമായ യമഹ RX100 ബൈക്ക് വാങ്ങണമെന്നും തന്റെ ഗ്രാമത്തിലെ സ്കൂള്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും മേസണ്‍ പറഞ്ഞു.കടബാധ്യതയില്‍ നിന്ന് കുടുംബത്തെ രക്ഷിക്കാനായി രണ്ട് വര്‍ഷം മുമ്പ് സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയ പണം കൊണ്ടാണ് മേസണ്‍ യുഎഇയിലെത്തിയത്. തന്റെ ആദ്യ ശ്രമത്തില്‍ തന്നെ തനിക്ക് ജീവിതകാലം മുഴുവന്‍ ജീവിക്കാനുള്ള സമ്പത്ത് നല്‍കിയത് തന്റെ കുടുംബത്തിലെ പരേതനായ മുതിര്‍ന്നവരുടെ അനുഗ്രഹമാണെന്നു. മേസണ്‍ പറഞ്ഞു.
യുഎഇയിൽ ഉള്ളവർക്ക് www.mahzooz.ae വഴി രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന് ഒരു കുപ്പി വെള്ളം വാങ്ങി നറുക്കെടുപ്പില്‍ പങ്കെടുക്കാം. അടുത്ത പ്രതിവാര തത്സമയ നറുക്കെടുപ്പ് ഇന്ന് ( 2022 ജനുവരി 1 ) യുഎഇ സമയം രാത്രി 9 മണിക്ക് നടക്കും






