Month: January 2022
-
Kerala
കാളാഞ്ചി വളർത്താം, കൈനിറയെ കാശും കിട്ടും
മലയാളിയുടെ തീന്‍മേശയിലെ ഇഷ്ടവിഭവമാണ് കാളാഞ്ചി അഥവാ ലാറ്റസ്‌കാല്‍ക്കാരിഫര്‍. നരിമീന്‍, കൊളോന്‍ എന്നിങ്ങനെ പേരുകളില്‍ ഈ മീന്‍ അറിയപ്പെടുന്നു. ചെമ്മീനും ആറ്റ്കൊഞ്ചും മാറ്റി നിര്‍ത്തിയാല്‍ നമ്മുടെ രാജ്യത്ത് ഏറ്റവുമധികം കയറ്റുമതി സാധ്യതയുള്ള വളര്‍ത്തുമീന്‍ കാളാഞ്ചിയാണ്. ത്വരഗതിയിലുള്ള വളര്‍ച്ചയും ഉയര്‍ന്ന കമ്പോള വിലയുമാണ് കാളാഞ്ചിക്ക് വളര്‍ത്തുമീനുകളുടെ മുന്‍നിരയില്‍ സ്ഥാനം നേടിക്കൊടുത്തത്.അടിസ്ഥാനപരമായി ഉപ്പുജല മത്സ്യമാണെങ്കിലും കാളാഞ്ചി ശുദ്ധജലത്തിലും നന്നായി വളരും. മണ്‍കുളങ്ങളിലോ കൂടുകളിലോ ഈ മത്സ്യത്തെ വളര്‍ത്താം. കുളങ്ങളില്‍ കൂടുകള്‍ സ്ഥാപിച്ചുള്ള കൃഷിരീതിയും അവലംബിക്കാം. മറ്റു വളർത്തു മത്സ്യങ്ങളുടെ കൃഷിക്ക് സമാനമാണ് കാളാഞ്ചി വളർത്തലും. കുളം പൂര്‍ണമായി വറ്റിച്ച് ഉണക്കുക, മണ്ണിന്റെ അമ്ലൂ-ക്ഷാരഗുണം പരിശോധിച്ച് കുമ്മായപ്രയോഗം നടത്തുക എന്നിവയാണ് ആദ്യഘട്ടം. വളപ്രയോഗം, വെള്ളം നിറയ്ക്കല്‍, വിത്ത് നിക്ഷേപം എന്നിവയാണ് അടുത്ത ഘട്ടം. വിത്തിന്റെ പൊരുത്തപ്പെടല്‍, വീനിങ് എന്നിവ താരതമ്യേന കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ഗ്രേഡിങ്ങിന് ശേഷം ഒരേ വലിപ്പമുള്ള വിത്തായിരിക്കണം സംഭരിക്കേണ്ടത്. അല്ലാത്തപക്ഷം വലിയ മത്സ്യങ്ങള്‍ ചെറുമത്സ്യങ്ങളെ പിടിച്ചുതിന്നാന്‍ സാധ്യതയുണ്ട്. ആറു മുതല്‍ പത്തു സെ.മീ.വരെ വലിപ്പമുള്ളതും…
Read More » -
NEWS
കള്ളുകുടിച്ചില്ലെങ്കിലും കരൾ രോഗം വരും: തക്കാളി, കാബേജ്, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികൾ കരൾരോഗങ്ങളെ അകറ്റി നിർത്തും
ഭക്ഷണത്തിൽ എരിവു കൂടുതൽ ചേർക്കുന്നത് വായിലുണ്ടാകുന്ന കാൻസറിനു കാരണമാകും. എരിവു തീരെ കഴിക്കാൻ വയ്യാത്ത അവസ്‌ഥയും പ്രശ്നമാണ്. ഇത് ചിലപ്പോൾ അർബുദത്തിനു മുന്നോടിയാവാം. ഓറഞ്ച്, മുന്തിരി, നെല്ലിക്ക, നാരങ്ങ, സോയാബീൻ ഇയൊക്കെ ആഹാരത്തിന്റെ ഭാഗമാക്കുക ഒരു തുള്ളി മദ്യം പോലും കുടിക്കാത്തവരെ എങ്ങനെ കരൾ രോഗം ബാധിക്കും എന്ന സംശയം പലർക്കുമുണ്ട്. കരൾ സംബന്ധമായ അസുഖങ്ങൾക്കു മദ്യപാനം മാത്രമാണു കാരണമെന്ന തെറ്റിദ്ധാരണയാണ് ഇതിനു കാരണം. എന്നാൽ നമ്മുടെ ഭക്ഷണരീതികൾ മുതൽ ആധുനിക ജീവിത രീതികൾ വരെ കരൾരോഗങ്ങൾക്കു കാരണമാകാം. ഭക്ഷണക്രമത്തിൽ വരുത്തുന്ന ചില്ലറ മാറ്റങ്ങൾ കരളിനെ ബാധിക്കുന്ന അർബുദത്തെ അകറ്റിനിർത്താൻ സഹായിക്കും. മിക്ക പച്ചക്കറികൾക്കും അർബുദത്തെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. തക്കാളി, കാബേജ്, കോളിഫ്ലവർ എന്നിവ പ്രധാനം. പച്ചക്കറികൾ പാകം ചെയ്‌തും അല്ലാതെയും നമ്മൾ കഴിക്കാറുണ്ട്. പാകം ചെയ്യാത്ത പച്ചക്കറികൾക്കാണ് അർബുദത്തെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലുള്ളത്. പക്ഷേ, പാകം ചെയ്യാതെ കഴിക്കുമ്പോഴുള്ള ചില പ്രശ്‌നങ്ങൾ ആദ്യമേ തിരിച്ചറിയണം. കീടനാശിനികളുടെയും കൃത്രിമ വസ്‌തുക്കളുടെയും അംശങ്ങൾ…
Read More » -
NEWS
വായ്പ തിരിച്ചടച്ചില്ല, സോഫ്റ്റ് വെയര്‍ എഞ്ചിനീയർ ജീവനൊടുക്കി
കഴിഞ്ഞ ദിവസം രാത്രി വിഘ്നേഷ് അത്താഴം കഴിച്ച് വീട്ടില്‍ കിടന്ന് ഉറങ്ങിയതാണ്. രാവിലെ മുത്തച്ഛന്‍ എഴുന്നേറ്റപ്പോള്‍ വിഘ്‌നേഷിന്റെ മുറിയുടെ വാതില്‍ തുറന്നു കിടക്കുന്നു. തിരച്ചില്‍ നടത്തിയപ്പോഴാണ് വീടിനു സമീപം തൂങ്ങിമരിച്ച നിലയില്‍ വിഘ്നേഷിനെ കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പിൽ വായ്പ തിരിച്ചടക്കാന്‍ കഴിയാത്തതുകൊണ്ട് ജീവനൊടുക്കുകയാണെന്ന് എഴുതിയിരുന്നു ബംഗളൂരു: മൊബൈല്‍ ആപ് വഴി എടുത്ത വായ്പ തിരിച്ചടക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് ബംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയർ ജീവനൊടുക്കി. കുന്താപുരം താലൂക്കിലെ ഹെമ്മാഡിയി ഹരേഗോഡുവിലെ സഞ്ജീവ ദേവാഡിഗയുടെ മകന്‍ വിഘ്‌നേഷ് (24) ആണ് ആത്മഹത്യ ചെയ്തത്. വിഘ്നേഷ് കഴിഞ്ഞ ദിവസം രാത്രി അത്താഴം കഴിച്ച് വീട്ടില്‍ ഉറങ്ങിയതായിരുന്നു. മുത്തച്ഛന്‍ ഹെരിയ ദേവാഡിഗ രാവിലെ എഴുന്നേറ്റപ്പോള്‍ വിഘ്‌നേഷിന്റെ മുറിയുടെ വാതില്‍ തുറന്ന നിലയില്‍ കാണപ്പെട്ടു. തിരച്ചില്‍ നടത്തിയപ്പോഴാണ് വീടിനു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിഘ്നേഷ് എഴുതിയ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തു. മൊബൈല്‍ ആപ്പ് വഴി എടുത്ത വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുറിപ്പിലുള്ളത്. “എനിക്ക് വായ്പ…
Read More » -
Kerala
ചില മാസങ്ങൾക്ക് മുപ്പതും ചില മാസങ്ങൾക്ക് മുപ്പത്തിയൊന്നും ദിവസങ്ങൾ ഉണ്ടായതെങ്ങനെ ?
നമ്മുടെ ജീവിതത്തിന്റെ ഭാഗമായ ഇന്നത്തെ ഗ്രിഗോറിയൻ കലണ്ടറിന്റെ പിറവി പ്രകൃതി തന്നെയായിരുന്നു പുരാതന മനുഷ്യന്റെ കലണ്ടർ. പ്രകൃതിയിലെ ആവർത്തനങ്ങളെ നിരീക്ഷിച്ചാണ് മനുഷ്യൻ സമയത്തെ അളന്നത്. ഒരു രാത്രിയും പകലും ചേർന്നതായിരുന്നു അവന്റെ ഒരു ദിവസം. പ്രകൃതിയിൽ ആവർത്തിച്ചു വന്ന മറ്റൊരു പ്രതിഭാസമായിരുന്നു അമാവാസിയും പൗർണമിയും. ഒരു അമാവാസി മുതൽ അടുത്ത അമാവാസിവരെയും ഒരു പൗർണമി മുതൽ അടുത്ത പൗർണമിവരെയും 29½ ദിവസങ്ങളാണുള്ളതെന്ന് അവൻ കണ്ടെത്തി. ഈ സമയത്തെയാണ് മാസം എന്നു വിളിച്ചത്. മാസം (Month) എന്ന വാക്കുതന്നെ ചന്ദ്രനെ അടിസ്ഥാനമാക്കിയ സമയം എന്നർഥംവരുന്ന മൂണത്ത് (mooneth) എന്ന വാക്കിൽ നിന്നുമുണ്ടായതാണ്. ചില സമൂഹങ്ങൾ ഒന്നിടവിട്ട് 29-ഉം 30-ഉം ദിവസങ്ങളുള്ള മാസങ്ങളും മറ്റുചില സമൂഹങ്ങൾ 30 ദിവസങ്ങൾ വീതമുള്ള മാസങ്ങളും അവരുടെ കലണ്ടറിൽ ഉപയോഗിച്ചു.ചാന്ദ്രകലണ്ടറുകൾ എന്നാണ് ഇവയെ വിളിക്കുന്നത്. ഋതുക്കളുടെ ആവർത്തനം മനുഷ്യനെ വളരെയധികം ആകർഷിച്ച ഒന്നാണ്. വസന്തം, ഗ്രീഷ്മം, ശരത്, ശിശിരം എന്നിങ്ങനെയുള്ള ഋതുക്കൾ കൃത്യമായ ഇടവേളകളിൽ ആവർത്തിച്ചു വന്നുകൊണ്ടിരുന്നു. മനുഷ്യന്റെ…
Read More » -
NEWS
ആഹ്ലാദപൂർണമായ പുതുവർഷം ആശംസിക്കുന്നു
കടന്നുപോയ വർഷം ദു:ഖങ്ങളും ദുരിതങ്ങളും നിറഞ്ഞതായിരുന്നു. മഹാമാരിയും പ്രകൃതീ ദുരന്തങ്ങളും മലയാളിയുടെ ജീവിതസ്വപ്നങ്ങളെ തച്ചുടച്ചു. പുതുവർഷവും സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ എന്നാശംസിക്കുന്നു…!
Read More »