IndiaNEWS

ഹിന്ദൂയിസത്തിന്റെ കാതലായ ആശയം ബഹുസ്വരത:ആര്‍എസ്‌എസ് ദേശീയ നിര്‍വാഹക സമിതി അംഗം റാം മാധവ്

ഹിന്ദൂയിസത്തിന്റെ കാതലായ ആശയം ബഹുസ്വരതയാണെന്ന് ആര്‍എസ്‌എസ് ദേശീയ നിര്‍വാഹക സമിതി അംഗം റാം മാധവ്.കര്‍ണാടക ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും പരസ്പരം പോരടിക്കുകയാണെങ്കില്‍ ഹിന്ദുരാഷ്ട്രം യാഥാര്‍ത്ഥ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

”ഹിന്ദുരാഷ്ട്രം പ്രഖ്യാപിക്കേണ്ട ഒരു സംഗതിയല്ല. ഹിന്ദുരാഷ്ട്രമെന്ന ആശയം ഒരു വികാരമാണ്.ഹിന്ദൂയിസത്തിന് ഒരു രാഷ്ട്രത്തിന്റെ ആവശ്യമില്ല.കാരണം വസുദൈവ കുടുംബകത്തില്‍ വിശ്വസിക്കുന്നവരാണ് നമ്മള്‍.നമ്മള്‍ എപ്പോഴും മതേതരരാണ്.രാജ്യത്ത് എല്ലാവര്‍ക്കും സ്ഥാനമുണ്ടെന്നതാണ് ഹിന്ദൂയിസമെന്ന ആശയം”-റാം മാധവ് വ്യക്തമാക്കി.

Back to top button
error: