KeralaLead NewsNEWS

തിരുവനന്തപുരം പിആർഎസ് ആശുപത്രിക്ക് സമീപം വൻ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം പിആർഎസ് ആശുപത്രിക്ക് സമീപം വൻ തീപിടിത്തം. ആക്രിക്കടയുടെ ഗോഡൗണിനാണ്‌ തീപിടിച്ചത്. ചെറിയ പുകയായി തുടങ്ങിയ ശേഷം പെട്ടെന്ന് വലിയ തീഗോളമായി മാറുകയായിരുന്നുവെന്ന് സ്ഥലത്തുള്ളവർ പറയുന്നു.

ഇവിടെ ആരെങ്കിലും ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല. ഇതിനോട് ചേർന്ന് അഞ്ചോളം കടകളും തീപിടിച്ചതിന് തൊട്ടുപുറകിൽ ഒരു വീടുമുണ്ട്. വീട്ടിലുള്ളവരെ നാട്ടുകാർ മാറ്റിയെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. രണ്ട് വശങ്ങളിൽ നിന്ന് വെള്ളം ചീറ്റി തീയണക്കാനാണ് ശ്രമിക്കുന്നത്.

Back to top button
error: