IndiaNEWS

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട്  12 പേർക്ക് പരിക്ക്

കൊച്ചി: ശബരിമല തീർത്ഥാടകരുടെ വാഹനം ഇടപ്പള്ളിയിൽ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്. ബംഗളൂരുവിലെ കമ്മനഹള്ളിയിൽ നിന്ന് ശബരിമല ദർശനത്തിന് എത്തിയവരാണ് രാവിലെ എട്ട് മണിയോടെ അപകടത്തിൽപ്പെട്ടത്.
ഡ്രൈവർ അടക്കം 12 പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം ശബരിമല ദർശനത്തിനായി പോകുകയായിരുന്ന ഇവരുടെ വാഹനത്തിന് പിന്നിൽ കൊച്ചി ഇടപ്പള്ളി ജങ്ഷനടുത്ത് വെച്ച് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ്  ഇടിക്കുകയായിരുന്നു.

Back to top button
error: