NEWS

തെരുവ് നായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽ പെട്ട് യുവാവ് മരിച്ചു

ഇടയിൽപിടിക ഭാഗത്തേക്ക് പോവുകയായിരുന്നു ആദർശും, സുഹൃത്തും. ഇതിനിടയിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ടു. ആദർശിന് തലയ്ക്കാണ് പരിക്കേറ്റത്

ലശ്ശേരി: തെരുവ്നായ കുറുകെ ചാടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽ പെട്ട് യുവാവ് മരണപ്പെട്ടു.
ഊരോത്തുമ്മൽ തീയനാണ്ടിയിൽ ആദർശാണ് മരിച്ചത്. ഒപ്പ മുണ്ടായിരുന്ന സുഹൃത്ത് സായൂജിനും പരിക്കേറ്റു. സായൂജ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ കോടിയേരി വായനശാലയ്ക്ക് സമീപമായിരുന്നു അപകടം. നായ കുറുകെ ചാടിയതിനെ തുടർന്നാണ് ബൈക്ക് നിയന്ത്രണം വിട്ടത്.
ഇടയിൽപിടിക ഭാഗത്തേക്ക് പോവുകയായിരുന്നു ആദർശും, സുഹൃത്തും. ആദർശിന് തലയ്ക്കാണ് പരിക്കേറ്റത്. ഉടൻ തലശ്ശേരിയിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് കണ്ണൂരിലെ ആശുപത്രിയിയിലേക്ക് മാറ്റിയത്. പക്ഷേ ജീവൻ രക്ഷിക്കാനായില്ല.

കാറ്ററിംഗ് ജോലികൾ ചെയ്ത് വരികയായിരുന്നു ആദർശ്. സദാനന്ദൻ്റെയും – രഞ്ജിനിയുടെയും മകനാണ്. അയന സഹോദരിയാണ്.

Back to top button
error: