KeralaLead NewsNEWS

ഇടുക്കിയിൽ കാണാതായ 3 വയസ്സുകാരന്റെ മൃതദേഹം കുളത്തിൽ

ഇടുക്കി: കാണാതായ 3 വയസ്സുകാരന്റെ മൃതദേഹം സമീപത്തെ കുളത്തില്‍ കണ്ടെത്തി. തമിഴ്‌നാട് കെ ജി പെട്ടി സ്വദേശി ദിനേശ് കുമാറിന്റെ മകന്‍ മിലന്‍ ആണ് മരിച്ചത്. ആനവിലാസത്തിന് സമീപം ശാസ്താനടയിലാണ് സംഭവം. ബന്ധുവിന്റെ മരണവീട്ടില്‍ എത്തിയ കുട്ടിയെ ഇന്നലെ വൈകിട്ടോടെ കാണാതാവുകയായിരുന്നു.

കാല്‍ വഴുതി കുളത്തില്‍ വീണതാകമെന്നാണ് പ്രാഥമിക നിഗമനം. പൊലീസും നാട്ടുകാരും രാത്രിമുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുമളി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

Back to top button
error: