KeralaLead NewsNEWS

തിരുവനന്തപുരത്ത് ലഹരി വസ്തുക്കളുമായി യുവാവ് പിടിയില്‍

തിരുവനന്തപുരം: കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമായി യുവാവ് പിടിയില്‍. കരകുളം സ്വദേശി ശരത്തിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്നും ഒന്നര കിലോ കഞ്ചാവ്, ഹാഷിഷ് ഓയില്‍, എല്‍എസ്ഡി സ്റ്റാംപ്, എംഡിഎംഎ എന്നിവ പിടിച്ചെടുത്തു.

ലഹരിവസ്തുക്കള്‍ സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. നഗരത്തില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളില്‍ ഭൂരിഭാഗത്തിലും ലഹരി ഉപയോഗവും ലഹരി മാഫിയയുടെ സാന്നിധ്യവും ഉണ്ടെന്ന സൂചനയെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്.

Back to top button
error: